Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും യുവതിപ്രവേശനത്തെ തുടര്‍ന്നുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്ത് പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു

06 SEPTEMBER 2019 05:02 PM IST
മലയാളി വാര്‍ത്ത

വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും യുവതിപ്രവേശനത്തെ തുടര്‍ന്നുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുത്ത് പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നു. അതിന്റെ ഭാഗമായി ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കുക ശ്രമകരമാണ്. ഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ ശബരിമലയില്‍ കടന്ന്കയറാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മൂന്ന് മാസം ശേഷിക്കെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്.
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കുന്ന ബോട്ടം ഇന്‍സ്‌പെക്ഷന്‍ മെഷിനുകള്‍ ഇവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ കേരള പോലീസ് ക്ഷണിച്ചു. ശബരിമലയിലെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ നിര്‍മിത ഉത്പന്നങ്ങളും പൊലീസ് വാങ്ങും. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്തോ, പുറത്തോ, അടിയിലോ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കും ബോട്ടം സ്‌കാന്‍ ഇതുവരെ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. വരുന്ന മണ്ഡലകാലത്ത് യുവതീപ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികള്‍ ഇത്തവണയും എത്തിയേക്കും. കാശ്മീര്‍ പ്രശ്‌നം അടക്കം നിലവിലുള്ളതിനാല്‍ തീവ്രവാദ ഭീഷണിയും മാവോയിസ്റ്റുകളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവിടെ മുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലൂടെ മാവോയിസ്റ്റുകളും മറ്റും എത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. വനംവകുപ്പിന്റെ സഹകരണത്തോടെയാവും ഇവിടങ്ങളില്‍ സുരക്ഷ ഒരുക്കുക. പരമ്പരാഗത കാനനപാതയിലൂടെ നിരവധി പേര്‍ തീര്‍ത്ഥാടനത്തിന് എത്തുന്നുണ്ട്. അവരെയെല്ലാം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കും. മലയാളമാസം ഒന്നാം തീയതി നടതുറക്കുമ്പോള്‍ കുറേ മാസങ്ങളായി പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ മണ്‍ലകാലം അടുക്കുന്നതോടെ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും അടുത്ത വര്‍ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. അതിനാല്‍ യുവതീപ്രവേശനത്തിനെതിരായ സമരവും നാമജനഘോഷയാത്രയും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പമ്പ ഗണപതിക്ഷേത്രം കഴിഞ്ഞ് മലകയറ്റം തുടങ്ങുന്നിടത്ത് എല്ലാ ഭക്തരെയും കര്‍ശനമായി പരിശോധിക്കും. ഇരുമുടിക്കെട്ട് അടക്കം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ശബരിമലയുടെ ഭൂമിശാസ്ത്രം കൂടി കണക്കിലെടുത്തുള്ള സുരക്ഷയ്ക്കുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായവും ഉണ്ടാകും. കഴിഞ്ഞ സീസണില്‍ ഡ്രോണ്‍ അടക്കം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നു. അത് പോലെ സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടിരുന്നില്ല. എന്നാല്‍ ഹൈക്കോടതി അത് റദ്ദാക്കി. അതിനാല്‍ വാഹനങ്ങള്‍ മുഴുവനും അടിഭാഗവും പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും. പൊതുഗതാഗതത്തെ ആശ്രയിക്കുന്നതാകും ഭക്തര്‍ക്ക് കൂടുതല്‍ ഉത്തമം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (8 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (8 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (10 hours ago)

Malayali Vartha Recommends