ശബരിമലയില്‍ നിലവിലെ സ്ഥിതിയില്‍ നിന്ന് മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി
ശബരിമലയില്‍ നിലവിലെ സ്ഥിതിയില്‍ നിന്ന് മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണത്തിനൊരുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ചാണ് മന്ത്രി രംഗത്തുവന്നിരിക്കുന്നത്. ഭരണത്തിനായി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെയുടെ കാര്യങ്ങളില്‍ പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ കേസ് സ്ര്രുപീംകോടതിയുടെ പരിഗണനയിലായതിനാല്‍ അത്തരം നിയമവഴിയിലുടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ശബരിമല ക്ഷേത്രം.
https://www.facebook.com/Malayalivartha