Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

എന്തൊരു പരീക്ഷണം... വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം; ചന്ദ്രയാന്‍ രണ്ടിന്റെ വിജയം കാണാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ വിളിച്ചു വരുത്തി; സോഫ്റ്റ് ലാന്‍ഡിംഗ് തുടങ്ങവേ സിഗ്നലുകള്‍ കൈവിട്ടു; മരവിച്ച അവസ്ഥയില്‍ കണ്ഠമിടറി ശിവനെ മോദി കെട്ടിപ്പിടിച്ചു

07 SEPTEMBER 2019 10:16 AM IST
മലയാളി വാര്‍ത്ത
ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്താന്‍ സെക്കന്റുകള്‍ മാത്രം മതിയായിരുന്നു. എല്ലാ കണ്ണുകളും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവനിലായിരുന്നു. ചാന്ദ്രയാന്‍ രണ്ട് വിജയിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വിളിച്ച് വരുത്തിയത്. ചന്ദ്രയാന്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂ. ചങ്കിടിപ്പിന്റെ നിമിഷങ്ങളായിരുന്നു. ഏറ്റവുമധികം ടെന്‍ഷന്‍ അനുഭവിച്ചത് ശിവനായിരുന്നു. അവസാനം ആ സത്യമറിഞ്ഞു. ചാന്ദ്രയാന്റെ സിഗ്നല്‍ നഷ്ടപ്പെട്ടു. ചങ്ക് പൊട്ടിയിരിക്കുകയായിരുന്നു ശിവന്‍. ഇത്രമാത്രം പ്രധാമന്ത്രിയോട് പറഞ്ഞു.
ചന്ദ്രയാന്‍2ലെ വിക്രം ലാന്‍ഡര്‍ 2.1 കിലോമീറ്റര്‍ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങള്‍ പരിശോധിച്ചുവരുന്നു... വിതുമ്പലിനിടെ കൂടുതല്‍ പറയാനായില്ല. പ്രധാനമന്ത്രി ശിവനെ കെട്ടിപ്പിടിച്ചു. എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച് പൊട്ടിക്കരയുന്ന ശിവനെ ഒരു അനുജനെ എന്ന പോലെ മിനിട്ടുകളോളം പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഇത് ശരിക്കും രാജ്യത്തെ കരയിപ്പിച്ചു കളഞ്ഞു.

ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങാനുള്ള വിക്രം ലാന്‍ഡറിന്റെ ബന്ധത്തില്‍ തകരാര്‍ സംഭവിച്ചതായി ഐഎസ്ആര്‍ഒ. കണ്ടെത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്ററും വിക്രം ലാന്‍ഡറുമായി ആശയവിനിമയം ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും ഇതുവരെയുള്ള നടപടികളില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം വല്ലാത്തൊരവസ്ഥയിലായിരുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ മാധ്യമങ്ങളെ കണ്ടില്ല. ശനിയാഴ്ച രാവിലെ എട്ടിന് അദ്ദേഹം നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനവും റദ്ദാക്കി. ചന്ദ്രനു 2.100 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിന് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വരും മണിക്കൂറുകളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ന് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്‌നല്‍ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ മുകളില്‍നിന്നാണ് ലാന്‍ഡര്‍ ചന്ദ്രയാനില്‍നിന്നും വേര്‍പെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങള്‍ക്കകം ചാന്ദ്രപ്രതലത്തില്‍ നാല് കാലുകളില്‍ വന്നിറങ്ങാനായിരുന്നു പദ്ധതി.
ലാന്‍ഡര്‍ ഇറങ്ങുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവം വന്‍ ഗര്‍ത്തങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളെത്തുടര്‍ന്ന് രൂപപ്പെട്ട നിരവധി പാറക്കെട്ടുകളുടെയും (ലാവ ഒഴുകി തണുത്തുറഞ്ഞ്) മേഖലയാണ്. അതുകൊണ്ടു തന്നെ അപകടരഹിതമായ ലാന്‍ഡിംഗ് കേന്ദ്രം കണ്ടെത്തുക വളരെ ശ്രമകരമാണ്. ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന 15 മിനിട്ട് മുന്‍പൊരിക്കലും ഇല്ലാത്ത വിധം ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നത്.

എന്താണ് ചാന്ദ്രയാന് സംഭവിച്ചതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. രാജ്യത്തോട് അഭിസംബോധന ചെയ്യവേ ശാസ്ത്രജ്ഞരുടെ നേട്ടം എടുത്തു പറയുകയും വ്യക്തിപരമായി ഓരോരുത്തരുടേയും അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. അന്നേരമാണ് ചെയര്‍മാന്‍ ശിവന്‍ വിങ്ങിപ്പൊട്ടിയത്.  
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (6 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (11 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (27 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (32 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

Malayali Vartha Recommends