Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

ഇങ്ങനെയാവണം പ്രധാനമന്ത്രി... ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ നിരാശരായ ശാസ്ത്രജ്ഞരെ എല്ലാ പ്രോട്ടോകോളുകളും മറന്ന് ഇറങ്ങി വന്ന് ആശ്വസിപ്പിച്ചു; പരാജയത്തില്‍ മടങ്ങാതെ കരുത്ത് പകര്‍ന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു; ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിക്കുമ്പോള്‍ മോദിയുടെ കണ്ണ് നിറഞ്ഞു

07 SEPTEMBER 2019 10:39 AM IST
മലയാളി വാര്‍ത്ത

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ രാജ്യം മൊത്തം നിരാശയിലായിരുന്നു. പ്രത്യേകിച്ചും ശാസ്ത്രജ്ഞര്‍. വിജയം മാത്രം കാത്തിരുന്ന ചാന്ദ്രയാന്റെ ദു:ഖ വാര്‍ത്ത ഐഎസ്ആര്‍ഒ ആസ്ഥാനത്തെ ശോകമൂകമാക്കി. എന്നാല്‍ വിജയം കാണാന്‍ വന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയത്തോടെ മടങ്ങിയില്ല. മറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. ഒപ്പം ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുകയും ചെയ്തു.

ദൗത്യത്തിലേറ്റ തിരിച്ചടിയില്‍ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി നമുക്ക് കാണിക്കാനായി. നമ്മള്‍ ലക്ഷ്യത്തിന്റെ തൊട്ടരികില്‍ എത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാത്രമല്ല വ്യക്തിപരമായി പ്രമുഖ ശാസ്ത്രജ്ഞരെ മോദി സദസില്‍ നിന്നിറങ്ങി വന്ന് അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്റെ അടുത്തെത്തിയപ്പോള്‍ വൈകാരിക നിമിഷമാണ് സമ്മാനിച്ചത്. പൊട്ടിക്കരയുന്ന ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. മാത്രമല്ല മോദിയുടെ കണ്ണ് നിറയുകയും ചെയ്തു. രാജ്യത്തിന്റെ ദു:ഖമായി അത് മാറി.

കണ്‍ട്രോള്‍ റൂമിലെ നിശബ്തയ്ക്കിടെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. അവസാനഘട്ടത്തില്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ശിവന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമായിരിക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐഎസ്ആര്‍ഒ നടത്താനിരുന്ന പത്രസമ്മേളനം മാറ്റി വച്ചതായി ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.

ലക്ഷ്യത്തിന് 2.1 കിലോമീറ്റര്‍ അകലെ വരെ എല്ലാം കൃത്യമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ലാന്‍ഡറില്‍ നിന്നും ഗ്രൗണ്ട് സ്‌റ്റേഷനിലേക്കുള്ള ആശയ വിനിമയം പൂര്‍ണമായും നഷ്ടമാവുകയായിരുന്നു. കാര്യങ്ങള്‍ പഠിച്ച് വരികയാണെന്നും ഇതിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി.

ആകാംഷയും ഉത്കണ്ഠയും നിറഞ്ഞ മണിക്കൂറുകള്‍ പിന്നിട്ടാണ് ചാന്ദ്രയാന്‍ 2 ചന്ദ്രാപരിതലത്തില്‍ എത്തിയത്. നിര്‍ണായകമായ ഓരോ ഘട്ടവും ലാന്‍ഡര്‍ വിജയകരമായി പിന്നിട്ടപ്പോള്‍ കരഘോഷങ്ങളോടെയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ സന്തോഷം പങ്കിട്ടത്. അവസാന 15 നിമിഷങ്ങള്‍ ആശങ്ക നിറഞ്ഞതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭീകരതയുടെ 15 മിനിറ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ആശങ്ക സത്യമായി.

കൃത്യം 1.49നാണ് റഫ് ബ്രേക്കിംഗ് പൂര്‍ത്തിയായി ഫൈന്‍ ബ്രേക്കിംഗ് ആരംഭിച്ചത്. ചരിഞ്ഞ പാതയില്‍ സഞ്ചരിച്ച ലാന്‍ഡറിനെ കുത്തനെ ഇറക്കുന്ന ഈ ഘട്ടത്തിലാണ് സിഗ്‌നല്‍ നഷ്ടമായത്. ഇതിന് ശേഷം കണ്‍ട്രോള്‍ റൂമില്‍ നിരാശയുടെ നിമിഷങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന് പിന്നാലെ ദൗത്യം കാണാനെത്തിയ പ്രധാനമന്ത്രി പുറത്തേയ്ക്ക് പോയി, അല്‍പ്പസമയത്തിനകം മടങ്ങിയെത്തിയ പ്രധാനമന്ത്രി ഐഎസ്ആര്‍ഒ ചെയര്‍മാനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ഐഎസ്ആര്‍ഒയെക്കുറിച്ച് ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുണ്ടെന്നും പ്രതീക്ഷ നഷ്ടപ്പെടരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഒപ്പം ഉറക്കെ വിളിച്ചു ഭാരത് മാതാ കീ ജയ്... രാജ്യം അത് ഏറ്റുവിളിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (10 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (26 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (31 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (9 hours ago)

Malayali Vartha Recommends