Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

ഒരുക്കത്തിലെ രഹസ്യം... കഴിഞ്ഞ മണ്ഡലകാലത്തെ ഓര്‍മ്മിപ്പിച്ച് ശബരിമല; സുപ്രീം കോടതി വിധിയനുസരിച്ച് യുവതികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ രഹസ്യ നീക്കം; സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കാന്‍ നീക്കം

07 SEPTEMBER 2019 11:20 AM IST
മലയാളി വാര്‍ത്ത

വരുന്ന മണ്ഡല കാലത്ത് സുപ്രീം കോടതി വിധിയനുസരിച്ച് യുവതികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ രഹസ്യ നീക്കം.

അതീവ രഹസ്യമായി സൗകര്യങ്ങള്‍ ഒരുക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രതിപക്ഷത്തെ പോലും പറ്റിച്ച് തീരുമാനം എടുത്തത്. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ശൈലജ ടീച്ചര്‍, എ. സി. മൊയ്തീന്‍, എ കെ. ശശീന്ദ്രന്‍, ജി. സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ്, സജി ചെറിയാന്‍, പി.സി. ജോര്‍ജ് തുടങ്ങിയ ജന പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുകൂട്ടിയത്. യോഗത്തിന് ശേഷം മന്ത്രിമാര്‍ ഒരുമിച്ചിരുന്നാണ് ഇത്തമൊരു തീരുമാനം എടുത്തതെന്ന് അറിയുന്നു. യോഗത്തിലും സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്ന അജണ്ട ചര്‍ച്ച ചെയ്തിരുന്നു.

കഴിഞ്ഞ തവണത്തേത് പോലെ യുവതികളെ സര്‍ക്കാര്‍ നേരിട്ട് ശബരിമലയിലെത്തിക്കില്ല. എന്നാല്‍ ശബരി മലയില്‍ വരണമെന്ന് ആരെങ്കിലും വാശി പിടിച്ചാല്‍ അവരെ തടയുകയുമില്ല. സര്‍ക്കാരിന് നിയമപകാരം അത് സാധ്യവുമല്ല. കാരണം സുപ്രീം കോടതി വിധിക്കെതിരെ നിന്നാല്‍ മരട് ഫ്‌ളാറ്റ്, പള്ളിതര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നും കിട്ടിയതു പോലുള്ള തട്ടുകള്‍ ഉറപ്പാകും.

ഇത്തവണ ദേവസ്വം ബോര്‍ഡും സര്‍ക്കാരിനൊപ്പം നില്‍ക്കും. സര്‍ക്കാരിനെ എതിര്‍ക്കാനുള്ള ചങ്കുറ്റമൊന്നും എ പത്മകുമാറിന് ഇപ്പോഴില്ല. 2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പത്മകുമാറിന് അതിയായ ആഗ്രഹമുണ്ട്. പിണറായിയെയും പാര്‍ട്ടിയെയും എതിര്‍ത്താല്‍ തന്റെ മേഹങ്ങള്‍ അസ്തമിക്കുമെന്ന് പത്മകുമാര്‍ കരുതുന്നു. മാത്രവുമല്ല പത്മകുമാറിന്റെ കാലാവധിയും അവസാനിക്കുകയാണ്.

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ടോയലെറ്റുകള്‍ നിര്‍മ്മിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കുള്ള ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കണമെന്ന ആശയം സര്‍ക്കാര്‍ തന്നെയാണ് മുന്നോട്ടു വച്ചത്. യോഗത്തില്‍ പങ്കെടുത്ത ആര്‍ക്കും ഇതിന് പിന്നിലുള്ള കുരുക്ക് മനസിലായില്ല. കഴിഞ്ഞ മണ്ഡല കാലത്ത് സുപ്രീം കോടതിയില്‍ കേസ് വരുമ്പോള്‍ സര്‍ക്കാര്‍ പ്രധാനമായും പറഞ്ഞിരുന്ന ബുദ്ധിമുട്ട് സന്നിധാനത്തും പമ്പയിലും സ്ത്രീകള്‍ക്ക് ആവശ്യാനുസരണം ടോയ്‌ലെറ്റ് ഇല്ല എന്നതാണ്. ശുചിമുറികള്‍ അടിയന്തിരമായി നിര്‍മ്മിക്കാന്‍ അന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. താത്കാലികമായി ശുചി മുറികള്‍ ഒരുക്കിയെങ്കിലും ആവശ്യം വന്നില്ല.

സ്ത്രീകള്‍ക്കുള്ള ടോയ്‌ലെറ്റ് സമുച്ചയം വരുന്ന മണ്ഡലകാലത്തിന് മുമ്പ് തന്നെ നിര്‍മ്മിക്കാനാണ് തീരുമാനം.ഒന്നോ രണ്ടോ ടോയ്‌ലെറ്റുകളല്ല നിര്‍മ്മിക്കുന്നത്. നൂറുകണക്കിന് ടോയലെറ്റ് സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ ഏറ്റവും കുറച്ച് വരുന്ന തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ സ്ത്രീകള്‍ക്കുള്ള ടോയലെറ്റ് സമുച്ചയം വളരെ കുറച്ച് മാത്രമാണ് സന്നിധാനത്ത് ഉണ്ടായിരുന്നത്. സ്ത്രീകള്‍ എന്ന് സര്‍ക്കാര്‍ അര്‍ത്ഥമാക്കുന്നത് യുവതികളെയാണെന്ന് കൊടുക്കുന്നിലിനും പി.സി. ജോര്‍ജിനും മനസിലായില്ല.

സുപ്രീം കോടതി വിധിക്ക് അനുകൂലമായാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ ബാക്കിയാണ് ഉന്നതതല യോഗത്തില്‍ കണ്ടത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞു എന്നത് സര്‍ക്കാരിന്റെ നേട്ടം തന്നെയാണ്. അതായത് അടുത്ത മണ്ഡലകാലവും പഴയതുപോയെയാകുമോയെന്ന ആശങ്ക ബാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (9 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (25 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (30 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (9 hours ago)

Malayali Vartha Recommends