Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

കണ്ണിരോണം... സുപ്രീം കോടതിയുടെ ശക്തമായ വിധിയോടെ കൊച്ചി മരട് ഫ്‌ളാറ്റില്‍ താമസിച്ച പലരും ബന്ധുവീട്ടിലേക്ക് മാറിത്തുടങ്ങി; നാല് കെട്ടിട സമുച്ചയങ്ങളിലായി ആകെ 370 ഫ്‌ളാറ്റുകള്‍; പൊളിക്കാന്‍ മാത്രം ചെലവ് 30 കോടി; കയ്യൊഴിഞ്ഞ് മുതലാളിമാരും

07 SEPTEMBER 2019 11:31 AM IST
മലയാളി വാര്‍ത്ത

കൊച്ചി മരടിലെ ഫ്‌ളാറ്റ് എത്രയും വേഗം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നു കഴിഞ്ഞു. നദി കയ്യേറ്റക്കാര്‍ക്ക് ഏറ്റവും വലിയ അടിയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. പക്ഷെ അതിന്റെ മുതലാളിമാര്‍ രക്ഷപ്പെടുമ്പോള്‍ അത് വിലക്ക് വാങ്ങിയവര്‍ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയാണ്. വസ്തു വിറ്റും കടമെടുത്തും ലോണെടുത്തും കൊച്ചിയില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ സങ്കട കടലിലാണ്. ആയുഷ്‌ക്കാലം കൊണ്ട് നേടിയ വലിയ സമ്പാദ്യം തവിട് പൊടിയാകുകയാണ്.

മരടിലെ ഫ്‌ളാറ്റുടമകളുടെ എല്ലാ പ്രതീക്ഷകളും നശിച്ചു കഴിഞ്ഞു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല. ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് വിറ്റ് മാറിയ ബില്‍ഡര്‍മാരാകട്ടെ ഒന്നിനും തയ്യാറാകുന്നില്ല. അതേസമയം ഫ്‌ളാറ്റ് പൊളിക്കേണ്ടി വന്നാല്‍ എല്ലാവര്‍ക്കും പുതിയ ഫ്‌ളാറ്റുകള്‍ പണിതുനല്‍കുമെന്ന് ആല്‍ഫാ വെന്‍ഞ്ചേഴ്‌സ് ഉടമ നേരത്തേ വ്യക്തമാക്കിയിരുന്നു. അതാണ് ഏക ആശ്വാസം. അതെന്ന് കിട്ടും. വെറുതേ കിട്ടുമോ എന്ന ആശങ്കകള്‍ ബാക്കി.

5 ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും നാലെണ്ണം മാത്രമാണ് പണിപൂര്‍ത്തിയായി കൈമാറ്റം ചെയ്തിട്ടുള്ളത്. മരട് ശ്മശാനത്തിനടുത്ത് നിര്‍മാണം തുടങ്ങാനിരുന്ന ഫ്‌ളാറ്റും പൊളിക്കാന്‍ പറഞ്ഞിട്ടുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്‌സ്, ജയിന്‍ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്. ഹോളിഡേ ഹെറിറ്റേജ് എന്ന ഫ്‌ളാറ്റ് നിര്‍മ്മാണ അനുമതി ലഭിച്ചിരുന്നെങ്കിലും ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിക്കാതിരുന്നതിനാല്‍ ഉത്തരവ് ബാധകമല്ല. ഇതില്‍ ഹോളിഫെയ്ത്ത് കായലിലേക്ക് ഇറങ്ങിയാണ് നില്‍ക്കുന്നത്.

നിയമത്തിന്റെ എല്ലാ നൂലാമാലകളും പരിശോധിച്ച ശേഷമാണ് എല്ലാവരും ഫ്‌ളാറ്റ് വാങ്ങിയിരുന്നത്. ബാങ്ക് ലോണ്‍ എടുത്തപ്പോഴും അഭിഭാഷകരടക്കം തലനാരിഴകീറി നിയമ ലംഘനമുണ്ടോയെന്ന വിലയിരുത്തിയ ശേഷമാണ് വായ്പ അനുവദിച്ചത്. അപ്പോഴൊന്നും തീര സംരക്ഷണ നിയമത്തിന്റെ ഊരാക്കുടുക്ക് മറഞ്ഞ് കിടപ്പുണ്ടെന്ന് വാങ്ങിയവര്‍ പറയുന്നത്. 60 ലക്ഷം രൂപമുതല്‍ ഒന്നരകോടി വരെ വിലവരുന്ന ഫ്‌ളാറ്റുകളാണ് വിറ്റുപോയത്. ഫ്‌ളാറ്റുമില്ല ലോണടയ്‌ക്കേണ്ട അവസ്ഥയിലുമായി.

നിയമക്കുരുക്കില്‍ പെടുന്നതിന് മുമ്പും കച്ചവടം പൊടിപൊടിച്ചു. ഒരു മാസം മുമ്പ് 80 ലക്ഷം രൂപയ്ക്ക് ആല്‍ഫ സെറീനില്‍ ഒരു ഫ്‌ളാറ്റ് കൈമാറ്റം നടന്നു. എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്‌ളാറ്റ് കെട്ടിയുയര്‍ത്തിയതെന്നായിരുന്നു ബില്‍ഡര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയും ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോഴാണ് തീര സംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായി കണ്ടെത്തിത്. ഇതോടെയാണ് പൊളിക്കണമെന്ന് വ്യക്തമാക്കി ഉത്തരവിറങ്ങിയത്. ഇതാണ് എല്ലാം മാറി മറിഞ്ഞത്. ഇതോടെ ബില്‍ഡര്‍മാര്‍ക്കെതിരേ ഫ്‌ളാറ്റ് വാങ്ങിയവരും നിലപാട് സ്വീകരിച്ചു.

മരട് ഫ്‌ളാറ്റ് അങ്ങനെ വിവാദത്തിലായി. ആകെ 370 ഫ്‌ളാറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. കുറച്ചെണ്ണത്തില്‍ ആളുകളില്ല. ഉടമകളില്‍ കുറേപ്പേര്‍ വിദേശത്തു ജോലി ചെയ്യുന്നവരാണ്. ഇതില്‍ ഫ്‌ളാറ്റുകള്‍ വാങ്ങി വാടകയ്ക്ക് കൊടുത്തവരും അവധിനാളുകളില്‍ വരുമ്പോള്‍ താമസിക്കാനായി ഫ്‌ളാറ്റ് സൂക്ഷിച്ചിട്ടുള്ളവരും ഉണ്ട്. പ്രമുഖ സിനിമാ നടന്‍മാരും കോര്‍പറേറ്റ് കമ്പനികളില്‍ ജോലി നോക്കുന്നവരും ഫ്‌ളാറ്റ് ഉടമകളായുണ്ട്.

അതേസമയം പൊളിക്കലും ഒര ചടങ്ങാണ്. ഏകദേശം 30 കോടി രൂപയാണ് പൊളിക്കാന്‍ ചെലവ് കണക്കാക്കുന്നത്. പരിസ്ഥിതി പ്രശ്‌നമുണ്ടാകാതെ പൊളിച്ച് നീക്കുന്ന അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലവും നഗരസഭ കണ്ടെത്തേണ്ടതുണ്ട്. എന്തായാലും വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ് ഫ്‌ളാറ്റ് വാങ്ങിയവര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (9 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (25 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (30 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (9 hours ago)

Malayali Vartha Recommends