കുടിച്ചോണം; ഓണക്കാലത്ത് ലഹരി മാഫിയകളെ തടായാനുള്ള ശ്രമങ്ങളുമായി പോലീസ് സേന ; കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടിച്ചെടുത്തത് 60ലേറെ മദ്യകുപ്പികള്‍

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടിച്ചെടുത്തത് 60ലേറെ മദ്യകുപ്പികള്‍. സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം കണ്ടെടുത്തത്. ഓണത്തോടനുബന്ധിച്ച് നടന്ന കർശനമായ പരിശോധനയിലാണ് ഇത് കണ്ടെടുത്തത് . ട്രെയിനുകളും പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണ്. ഓണക്കാലത്ത് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും അമിത ലാഭത്തിന് വേണ്ടി മദ്യം കടത്താറുള്ളത് പതിവാണ്.
അത് കൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരാനാണ് പോലീസ് നീക്കമെന്ന് റെയില്‍വെ സബ് ഇന്‍സ്‌പെക്ടര്‍ ജംഷിദ് പറഞ്ഞു. ട്രെയിനുകളും പ്ലാറ്റ്‌ഫോമുകളും അടക്കം പരിശോധന നടത്തുകയാണ്. ഷൊര്‍ണൂര്‍ ഐആര്‍പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് പരിശോധന നടന്നത്. റെയില്‍വെ സബ് ഇന്‍സ്‌പെക്ടര്‍ ജംഷീദ്, അപ്പുട്ടി, മൂസക്കോയ, മനോജ്, റഷീദ് എന്നിവരടങ്ങിയ ഗ്രൂപ്പ് 4 അംഗങ്ങളാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാങ്ങളിൽ നിന്നുള്ള ലഹരി മാഫിയകളെ തടായാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha























