കിഫ്ബിയുടെ സമ്പൂര്‍ണ്ണ ഓഡിറ്റ് സി എ ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും വാദങ്ങള്‍ ജനങ്ങളുടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ്

കിഫ്ബിയുടെ സമ്പൂര്‍ണ്ണ ഓഡിറ്റ് സി എ ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും വാദങ്ങള്‍ ജനങ്ങളുടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബിയിലെ തീര്‍ത്തും ദുരൂഹമായ ഇടപാടുകള്‍ സി എ ജി ഓഡിറ്റ് ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ സി പി സി നിയമത്തിലെ 20 (2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുമ്പ് മസാല ബോണ്ട് സംബന്ധിച്ച് ആശങ്ക അറിയിച്ചപ്പോള്‍ ' മത്തി കച്ചവടമല്ല ' ഇത് എന്നാണ് ഐസക്ക് പറഞ്ഞത്. മത്തികച്ചവടം സുതാര്യമാണ് , കിഫ്ബി കച്ചവടം സുതാര്യമല്ലാത്തത് കൊണ്ടായിരിക്കണം ധനമന്ത്രി അന്ന് അങ്ങിനെ പറഞ്ഞത് എന്നാണ് തനിക്ക് തോന്നുന്നതെന്നും പ്രതിപക്ഷനേതാവ് ഫെയിസ്ബുക്കിലൂടെ പറഞ്ഞു.
സി എ ജി നിയമം 1971 ലെ 20 (2) വകുപ്പ് പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15 നാണ് സി എ ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്. ഓഡിറ്റ് നിഷേധിച്ചു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ദുരൂഹവും വിചിത്രവുമാണ്. കിഫ്ബി അക്കൗണ്ടുകളുടെ ഓഡിറ്റ് സി എ ജി നടത്തിയാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന തീര്‍ത്തും വിചിത്രവും ബാലിശവുമായ വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന വാദം ഉയര്‍ത്തിയത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചിലപ്പോള്‍ സ്വിസ് ബാങ്ക് അങ്ങനെയായിരിക്കാം.
ഡി.പി.സി. നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം കിഫ്ബിയുടെ എല്ലാ വരവ് ചിലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുവാന്‍ സി എ ജിക്ക് പൂര്‍ണ്ണമായ അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവിശ്യമില്ലെന്നുമാണ് തോമസ് ഐസക്ക് സെപ്തംബര്‍ മൂന്നിന് നല്‍കിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയല്ല. പ്രസ്തുത വകുപ്പില്‍ അതോറിറ്റിയുടെ നിയമാവലിയനുസരിച്ച് മാത്രമേ ഓഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്. ദേശീയ ഡയറി വികസന ബോര്‍ഡും സി.എ.ജിയും തമ്മിലുള്ള കേസില്‍ 14 (1) പ്രകാരമുള്ള സി എ ജിയുടെ അധികാരം സര്‍ക്കാരിന് നിയമം വഴി പരിമിതപ്പെടുത്താം എന്ന് ഡല്‍ഹി ഹൈക്കോടതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ സി എ ജി ആവശ്യപ്പെട്ട 20 (2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് സര്‍ക്കാരിന്റെ നിയമാവലിക്ക് വിധേയമായിട്ടല്ല. സാധാരണ ഗതിയില്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് സി എ ജി 20 (2) പ്രകാരം ഓഡിറ്റ് അവശ്യപ്പെടാറുള്ളത്.
കിഫ്ബി നിയമത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് അതായത് ബില്ലുകളും വൗച്ചറുകളുമടക്കം എല്ലാ രേഖകളും പരിശോധിച്ച് ബാലന്‍സ്ഷീറ്റും ലാഭനഷ്ട കണക്കും തയ്യാറാക്കുന്നതിനുള്ള ചുമതല ജി.എ.ജിയെ ഏല്‍പ്പിച്ചിട്ടില്ല. ഇനി ഐസക്കിന്റെ വാദം ശരിയാണങ്കില്‍ 14 (1) പ്രകാരം സി എ ജിക്ക് എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്യാമെന്നിരിക്കെ അവര്‍ക്ക് 20 (2) പ്രകാരം സര്‍ക്കാര്‍ തന്നെ സി എ ജിക്ക് അവകാശം നല്‍കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷനേതാവ് ചോദിക്കുന്നു. എല്ലാം സുതാര്യം ജനകീയം എന്ന് നൂറ് തവണ ആവര്‍ത്തിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി ഓഡിറ്റിന് വിടാത്തതില്‍ ദുരീഹതയുണ്ടെന്ന വാദം ബലപ്പെടുന്നതാണ് ചെന്നിത്തലയുടെ ഫെയിസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha























