Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീംകുഞ്ഞും താമസിക്കാതെ കുടുങ്ങുമെന്നാണ് അറിയുന്നത്, എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അങ്ങനെയൊരു രാഷ്ട്രീയ നാടകം അരങ്ങേറുമെന്ന സൂചന

07 SEPTEMBER 2019 03:55 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമാരമത്ത് വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കരാറുകാരും അകത്തായതിന് പിന്നാലെ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹീംകുഞ്ഞും താമസിക്കാതെ കുടുങ്ങുമെന്നാണ് അറിയുന്നത്. എറണാകുളം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അങ്ങനെയൊരു രാഷ്ട്രീയ നാടകം അരങ്ങേറുമെന്ന സൂചന യു.ഡി.എഫ് ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. ഏറെനാളായി എറണാകുളം നിയമസഭ യു.ഡി.എഫിന്റെ കയ്യിലാണ്. നിലവിലെ സാഹചര്യത്തില്‍ അത് പിടിച്ചെടുത്താല്‍ എല്‍.ഡി.എഫിനും സര്‍ക്കാരിനും അത് വലിയ നേട്ടമാകും. മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിനെ തുടക്കത്തില്‍ മന്ത്രി ജി.സുധാകരന്‍ ന്യായീകരിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയത് രാഷ്ട്രീയ തന്ത്രമാണെന്ന് അറിയുന്നു.

അഴിമതി കേസില്‍ പ്രതി ചേര്‍ത്തവരുടെ ജാമ്യാപേക്ഷ ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, കരാറെടുത്ത ആര്‍.ഡി.എസ് കമ്പനി മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ മാനേജിങ് ഡയറക്ടര്‍ ബെന്നി പോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷാണ് തള്ളിയത്.

47 കോടി രൂപയ്ക്ക് നിര്‍മിച്ച പാലത്തില്‍ ഒരു വര്‍ഷത്തിനകം കുഴികളും വിള്ളലുകളും ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 17 പ്രതികളാണുള്ളത്. പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവാരമില്ലാത്ത സിമന്റാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ല. ഡിസൈന്‍ വരച്ചത് മുതല്‍ അഴിമതി തുടങ്ങി. അമിതലാഭത്തിനായി ഡിസൈന്‍ മാറ്റി. തുടങ്ങിയ ഗുരുതരമായ കാര്യങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മേല്‍പ്പാലത്തിന് ഗുരുതരപ്രശ്‌നങ്ങളുണ്ടെന്ന് ഇ ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്ന് ശുപാര്‍ശയും നല്‍കി. പുനരുദ്ധാരണത്തിന് ശേഷമേ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാവൂ. എന്നാല്‍
ബലക്ഷയം നിര്‍ണയിക്കാന്‍ മദ്രാസ് ഐഐടിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. നിര്‍മാണത്തില്‍ ക്രമക്കേട് ഉണ്ടെന്നാണ് അവരും പറയുന്നത്. രൂപകല്‍പന്, പൈലിംഗ, തൂണ് ഉറപ്പിക്കല്‍ എല്ലാം ശാസ്ത്രീയമായ രീതിയിലായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിട്ടി നിര്‍മിക്കേണ്ട പാലത്തിന്റെ ചുമതല കഴിഞ്ഞ യു.ഡി.എഫ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നിര്‍മാണം വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിച്ചു. ഇലക്ഷന് മുമ്പ് ഉദ്ഘാടനം നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 95 ശതമാനമേ പൂര്‍ത്തിയാക്കാനായുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഉദ്ഘാടനം നടന്നത്. 47 കോടി രൂപയില്‍ 37 കോടി രൂപ കരാറുകാരന് നല്‍കി. അമേരിക്കന്‍ ടെക്‌നോളജി ഉപയോഗിച്ച് മേല്‍പ്പാലത്തിനും തൂണിനുമിടയിലുള്ള ബെയറിംഗ് ഉറപ്പിച്ചതില്‍ വലിയ പാളിച്ചയുമുണ്ടായി. അത് കണ്ടുപിടിക്കാന്‍ കിറ്റ്‌കോയ്‌ക്കോ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനോ സാധിച്ചില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (6 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (11 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (27 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (32 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

Malayali Vartha Recommends