Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

കരാറുകാരന്റെ ആത്മഹത്യയിൽ കോണ്‍ഗ്രസിന് കുരുക്ക് മുറുകുന്നു ; മുതലെടുപ്പ് നടത്തി സി.പി.എം

07 SEPTEMBER 2019 05:41 PM IST
മലയാളി വാര്‍ത്ത

കെ. കരുണാകരന്‍ ആശുപത്രി നിര്‍മിച്ച കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്വയംജീവനൊടുക്കിയ ജോയിയുടെ കുടുംബം ആരോപിച്ചു. മരണം നടന്ന ദിവസം കോണ്‍ഗ്രസുകാര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. മുദ്രപത്രം അടക്കമുളള രേഖകള്‍ സഹിതമാണ് ജോയി പോയത്. ആ രേഖകള്‍ കാണാതായത് സംശയം ബലപ്പെടുത്തുന്നു. വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി സി.പി.എം കണ്ണൂര്‍ ജില്ലാനേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

ആത്മഹത്യ നടന്ന ദിവസം രാത്രി 3.30 വരെ ലീഡര്‍ കെ. കരുണാകരന്‍ ആശുപത്രിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. എന്നാല്‍ പിന്നീട് അവിടെ തന്നെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. കൊലപ്പെടുത്തി കഴിഞ്ഞ് മൃതദേഹം അവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. കൈകളിലേയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടതിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഒരു കോടി 34 ലക്ഷം രൂപയാണ് ജോയിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കാനുണ്ടായിരുന്നു. ഓരോ കാരണം പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ജോയിക്ക് പണം നല്‍കിയില്ല. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അന്വേഷണം ആവശ്യപ്പെട്ടു. പണം നല്‍കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ജോയിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. അന്ന് രാത്രിയാണ് കാണാതായത്.


ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ കരാറുകാരന്‍ ചെറുപുഴ സ്വദേശി മുതുവാറക്കുന്നേല്‍ ജോസഫിനെയാണ് (55) ആശുപത്രി കെട്ടിടത്തിനു മുകളില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കടം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും പേരുകളുണ്ടായിരുന്നു. ആശുപത്രി നിര്‍മാണ ചെലവിലേക്കായി കോണ്‍ഗ്രസ് നേതൃത്വം പൊതു ജനങ്ങളിന്‍ നിന്ന് രണ്ട് കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പ്രദേശ വാസികള്‍ പറയുന്നു. എന്നിട്ടും ജോസഫിന് നല്‍കാനുള്ള ഒരു കോടി 34 ലക്ഷം കൊടുത്തില്ല. പ്രദേശത്ത് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടപാട് തീര്‍ക്കുന്നത് സംസാരിക്കാനായി ബുധനാഴ്ച വൈകിട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ ആശുപത്രിയിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ആശുപത്രിയിലേക്കു പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ആരും കണ്ടില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഭാര്യ: മിനി ജോയ്. മക്കള്‍: ഡെവിന്‍, മെലീസ, ഡെന്‍സ്. കെ. കരുണാകരന്റെ പേരില്‍ പണിയ ആശുപത്രിയുടെ നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കരാറുകാരനെ നേതാക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയോ, മാനസികമായി പീഡിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (5 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (10 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (26 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (31 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

Malayali Vartha Recommends