Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

ശബരിമല നിയമനിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ചുകളി നടത്തുന്നു

07 SEPTEMBER 2019 06:26 PM IST
മലയാളി വാര്‍ത്ത

ശബരിമല നിയമനിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒളിച്ചുകളിക്കുന്നു. ക്ഷേത്രത്തിനായി നിയമനിര്‍മാണം നടത്തുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നാണ് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറയുന്നത്. ശബരിമല ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ചിലരുടെ തന്ത്രമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അവരുടെ സ്വപ്‌നം നടക്കില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മാത്രമാണ് ഇപ്പോഴും കടുത്തനിലപാടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് നേതാക്കളും മലക്കംമറിഞ്ഞിരിക്കുകയാണെന്നും പല എല്‍.ഡി.എഫ് നേതാക്കളും പറയുന്നു. മുന്‍ ഗവര്‍ണര്‍ പി.സദാശിവം വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് കുടുതല്‍ കരുത്ത് പകരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി മുഖപത്രം എഡിറ്റോറിയലും എഴുതി.

കോടികളുടെ വരുമാനമാണ് പലരെയും ശബരിമലയിലേക്ക് ആകര്‍ഷിക്കുന്നത്. നിയമനിര്‍മാണത്തെ കുറിച്ച് കോടതിയെ അറിയിക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിലുള്‍പ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിര്‍മാണം നടത്തുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. തന്ത്രി കണ്ഠരര് രാജീവരെ ഉള്‍പ്പെടെ നിയന്ത്രിക്കാനാണ് നിയമനിര്‍മാണം നടത്തുന്നതെന്ന് അറിയുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് മുഖ്യമന്ത്രിയെ ഉള്‍പ്പെടെ വെല്ലുവിളിച്ച് തന്ത്രി നടത്തിയ പ്രസ്ഥാവനകളും നിലപാടുകളും കണക്കിലെടുത്താണ് നീക്കമെന്ന് സൂചനയുണ്ട്.

നിയമനിര്‍മാണം നടത്താന്‍ ജസ്റ്റിസ് രമണ നാലാഴ്ചത്തെ സമയം സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ദേവസ്വം മന്ത്രിയും പ്രസിഡന്റും ഒളിച്ചുകളിക്കുകയാണ്. സി.പി.എമ്മിന്റെ അടവ് നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും നടത്തിപ്പിനായാണ് നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സില്‍ ജി. പ്രകാശന്‍ പറയുന്നു. ദേവസ്വം മന്ത്രിയോ, സര്‍ക്കാരോ, ദേവസ്വം പ്രസിഡന്റോ അറിയാതെ എങ്ങനെ സ്റ്റാന്‍ഡിംഗ് കോണ്‍സില്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളും. ഇതിനൊന്നും മറുപടി നല്‍കാന്‍ മന്ത്രിയോ, പ്രസിഡന്റോ തയ്യാറാകാതെ ഉരുണ്ടുകളിക്കുകയാണ്.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അത് കൂടി കണ്ടാണ് സര്‍ക്കാരിന്റെ നടപടിയെന്ന് അറിയുന്നു. ക്ഷേത്രനടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന് മുമ്പ് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടിയിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ഭക്തരാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സ്ഥിതിമെച്ചപ്പെടുത്താന്‍ കോടതി തന്നെ പദ്ധതി തയ്യാറാക്കി നല്‍കുമെന്നും അറിയിച്ചിരുന്നു. കോടതി ഇടപെട്ട് നിയമനിര്‍മാണം നടത്തിയാല്‍ പ്രശ്‌നമാകുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാര്യം ജസ്റ്റിസ് രമണന്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചതെന്നും അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (5 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (10 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (26 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (31 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (7 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (8 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (8 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (8 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (8 hours ago)

Malayali Vartha Recommends