രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയെടുത്ത കേസില്‍ രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയെടുത്ത കേസില്‍ രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന്‍ എന്നീ മെയില്‍ നഴ്‌സുമാരാണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ രൂപയുടെ വരുന്ന മരുന്നുകളാണ് ഇവര്‍ മറിച്ചു വിറ്റത്.
ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്നാണ് ഇവര്‍ വിറ്റ് കാശ് തട്ടിയെടുക്കുന്നത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ മരുന്ന് മെഡിക്കല്‍ സ്‌റ്റോറില്‍ നല്‍കിയാണ് നഴ്‌സുമാര്‍ പണം തട്ടിയെടുത്തത്. പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു. മെഡിക്കല്‍ കോളജ് എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























