Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വെറും പ്രണയസാഫല്യമല്ല ജന്മസാഫല്യമാണിത് ; എതിർപ്പുകളെ മറികടന്ന് ഒടുവിൽ വിജയരാജ മല്ലിക തന്റെ വസന്തസേനന് സ്വന്തമായി; മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി

08 SEPTEMBER 2019 08:10 AM IST
മലയാളി വാര്‍ത്ത

സ്വപ്നങ്ങളിലൂടെ മാത്രം കണ്ടറിഞ്ഞ വസന്തസേനന്‍ ഒടുവില്‍ അവള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജമല്ലിക വിവാഹിതയായി. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമുമായി വിജയരാജമല്ലികയുടെ വിവാഹം നടന്നത്.

അക്ഷരങ്ങളിലൂടെ മാത്രം വിജയരാജമല്ലിക വസന്തസേനനെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ കരുതിയിരുന്നില്ല തന്റെ ജീവിതത്തിലും ശരിക്കും വസന്തസേനൻ വരുമെന്ന് . സുഹൃത്ത് ജാഷിമിന്‍റെ രൂപത്തില്‍. വളരെനാള്‍ നീണ്ട സൗഹൃദത്തിനിടയില്‍ ഇരുവരും പിന്നീട് തിരിച്ചറിഞ്ഞു, തങ്ങള്‍ പരസ്പരം തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന്. ജാഷീമിന്റെ കുടുംബത്തിന്റെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവര്‍ ഒടുവിൽ വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം.

തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത് ഏറെനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നതെന്ന് വിജയരാജമല്ലിക ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ വെറും പ്രണയസാഫല്യത്തിന്‍റേത് പുറമേ , വിജയരാജ മല്ലികയുടെ ജന്മസാഫല്യത്തിന്‍റേത് കൂടിയാണ് ഈ വിവാഹം.

ജാഷിം പാരാലീഗല്‍ വൊളണ്ടിയറും ഫ്രീന്‍ലാന്‍സ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്. തൃശൂര്‍ മുതുവറ സ്വദേശിനിയായ വിജയരാജമല്ലിക മലയാളത്തിലെ ആദ്യ ട്രാന്‍സ്‌വുമണ്‍ കവയത്രിയാണ്. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ വിജയരാജമല്ലിക വിവാഹിതയാകണമെന്നുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. പിന്നീടെപ്പോഴോ ആണ് മണ്ണുത്തി സ്വദേശിയായ ജാഷിം എന്ന യുവാവ് മല്ലികയുടെ ജീവിതത്തിന്റെ ഭാഗമായത്.

പിന്നീട് പ്രണയം അറിഞ്ഞതോടെ ജാഷിമിന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നടക്കം ശക്തമായ എതിര്‍പ്പുകൾ ഇരുവരും നേരിട്ടു . നിരവധി ഭീഷണികളെയും എതിർപ്പുകളെയും മറികടന്നാണ് ഇവര്‍ ഇന്നലെ വിവാഹിതരായത്. വിജയരാജമല്ലികയുടെ 'ദൈവത്തിന്റെ മകള്‍' എന്ന കവിതാസമാഹാരം മദ്രാസ് സര്‍വകലാശാല പാഠപുസ്തകമാക്കിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത ഭാഗം 2 എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്.

ഇതേ പുസ്തകത്തിലെ മരണാനന്തരം എന്ന കവിത എംജി സര്‍വകലാശാലയും നീലാംബരി എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends