Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അടുക്കളക്കാരി അച്ചാമ്മക്ക് കേസുവാദിക്കാനെത്തിയത് ഹരീഷ് സാൽവ; അച്ചാമ്മ ആദ്യം നൽകിയത് സിസ്റ്റർ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോൺവെന്റിലെ അടുക്കള ഭാഗത്ത് നിന്നും കണ്ടു എന്ന മൊഴി; ഇത് വരെഅഭയ കേസിൽ കൂറ് മാറിയത് നാല് സാക്ഷികൾ

08 SEPTEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

അഭയ കേസ് തെളിയിക്കാതിരിക്കാൻ കോടികൾ മറിയുന്നു. അടുക്കളക്കാരി അച്ചാമ്മക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് നിമിഷങ്ങൾക്ക് കോടികൾ വിലമതിക്കുന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ്. സാൽവേയെ ആരാണ് ചുമതലപ്പെടുത്തിയതെന്ന സി ബി ഐ അഭിഭാഷകന്റെ ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് അച്ചാമ്മ തിരുവനന്തപുരം സി ബി ഐ കോടതിയിൽ മൊഴി നൽകിയത്.

തനിക്ക് വേണ്ടി കേസ് നടത്തുന്നത് മറ്റാരോ ആണെന്നാണ് അച്ചാമ്മ സി ബി ഐ അഭിഭാഷകനോട് സമ്മതിച്ചത്. അത് ആരാണെന്ന് അഭിഭാഷകൻ ആവർത്തിച്ച് ചോദിച്ചിട്ടും തനിക്കറിയില്ലെന്ന് അച്ചാമ്മ പറഞ്ഞു.

അച്ചാമ്മക്ക് നുണ പരിശോധന നടത്തണമെന്ന് സി ബി ഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നുണ പരിശോധന നടത്തരുതെന്നായിരുന്നു അച്ചാമ്മയുടെയും മറ്റ് സാക്ഷികളുടെയും ആവശ്യം. നുണ പരിശോധന അനുവദിച്ചിരുന്നെങ്കിൽ എന്നേ അഭയ കേസ് തെളിയിക്കപ്പെടുമായിരുന്നു. എന്നാൽ നുണ പരിശോധന നടത്താൻ പാടില്ലെന്ന വാശിയാണ് ക്രൈസ്തവ സഭ സ്വീകരിച്ചത്. ഒടുവിൽ നുണ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വിധിച്ചു.

തിരുവനന്തപുരം സി ബി ഐ കോടതിയിൽ നടക്കുന്ന കേസിൽ അച്ചാമ്മ കൂറുമാറി. അച്ചാമ്മ കൂറ് മാറിയതായി സി ബി ഐ പ്രഖ്യാപിക്കുകയും ചെയ്തു. സിസ്റ്റർ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോൺവെന്റിലെ അടുക്കള ഭാഗത്ത് നിന്നും കണ്ടു എന്ന മൊഴിയാണ് അച്ചാമ്മ ആദ്യം നൽകിയത്. എന്നാൽ വിചാരണയിൽ അച്ചാമ്മ മലക്കം മറിഞ്ഞു. എന്നാൽ സി ബി ഐ അഭിഭാഷകന്റെ ക്രോസ് വിസ്താരത്തിൽ ആദ്യം നൽകിയ മൊഴി സത്യമാണെന്ന് അച്ചാമ്മക്ക് പറയേണ്ടി വന്നു

ഇത് വരെ നാല് സാക്ഷികളാണ് അഭയ കേസിൽ കൂറ് മാറിയത്. കേസിലെ 23-ാംസാക്ഷിയായ അച്ചാമ്മയാണ് ഒടുവിൽ കൂറു മാറിയത്. ശനിയാഴ്ച കൂറ് മാറ്റം ഭയന്ന് സാക്ഷി വിസ്താരം മുടങ്ങുകയും ചെയ്തു. കോടതി നടപടി തുടങ്ങുന്നതിന് മുമ്പ് സാക്ഷികൾ കുറ് മാറുമെന്ന് ഉറപ്പായിരുന്നു.

വിദേശത്തും സ്വദേശത്തും നിന്നും കോടികളാണ് അഭയകേസിനായി മറിയുന്നത്. ഉന്നതതലത്തിൽ പ്രതികൾക്ക് വേണ്ടി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. സ്വാധീനത്തിന്റെ പുതിയ കാഴ്ചകളാണ് കേസിൽ അനുഭവപ്പെടുന്നത്. കേസിൽ സി ബി ഐക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. സാക്ഷികൾ ഇത്രയധികം കൂറുമാറുമെന്ന് സി ബി ഐ ഒരിക്കലും പ്രതീക്ഷിച്ചില്ല. കേസിൽ നിർണായക മൊഴികൾ നൽകിയവർ പലരും കൂറുമാറി.

വിചാരണക്കുണ്ടായ കാലതാമസമാണ് കേസിനെ ദോഷകരമായി ബാധിച്ചതെന്ന് സി ബി ഐ വിശ്വസിക്കുന്നു. അന്വേഷണത്തിന് വർഷങ്ങളെടുത്തു. കേസ് അന്വേഷിക്കാൻ പറ്റിയ സാഹചര്യം പോലും ഉണ്ടായിരുന്നില്ല. അഭയയുടെത് കൊലപാതകമാണെന്ന് കണ്ടെത്താൻ ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വന്നു. കന്യാസ്ത്രിമാർ പോലും സിസ്റ്റർ അഭയക്കെതിരെയാണ് നിലകൊണ്ടത്. സിസ്റ്റർ അഭയ കേസിനെ ക്രൈസതവ സഭ തങ്ങളുടെ അഭിമാന പ്രശ്നമായാണ് കണ്ടത്. കുറ്റക്കാരെ ശിക്ഷിക്കാൻ ഒരു ഘട്ടത്തിലും ആരും തയ്യാറായില്ല. എങ്ങനെയെങ്കിലും വൈദികരെ രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് എല്ലാവർക്കും ഉണ്ടായിരുന്നതെന്ന് സി ബി ഐ വിശ്വസിക്കുന്നു. കേസ് നടത്താനെന്ന് പറഞ്ഞ് വന്നവർ പോലും പണം വാങ്ങിയിട്ടുണ്ടെന്ന് സി ബി ഐ കണ്ടെത്തി. ചുരുക്കത്തിൽ അഭയ കേസ് ഇല്ലാതാകുമെന്ന് തന്നെയാണ് സി ബി ഐ വിശ്വസിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (6 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (29 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (47 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends