Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ട്രാഫിക് നിയമങ്ങളും കൊള്ള പിഴയും സാധാരണക്കാരന് മാത്രം മുഖ്യമന്ത്രിയും പരിവാരങ്ങളും പായുന്നത് നൂറെ നൂറ്റിപ്പത്തില്‍; ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി പാഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും

08 SEPTEMBER 2019 10:14 AM IST
മലയാളി വാര്‍ത്ത

ഇപ്പോഴത്തെ ട്രാഫിക് നിയമങ്ങളെയും പിഴയെയും കുറിച്ച് പ്രത്യേകിച്ച പറയേണ്ട കാര്യമില്ലല്ലൊ എല്ലാവരും ഇപ്പൊള്‍ അനുഭവിക്കുന്ന ഒന്നാണല്ലൊ. പരിഷ്‌കരിച്ച നിയമങ്ങള്‍ നല്ലതാണ് അപകടങ്ങള്‍ കുറയാനും അതുപോലെതന്നെ ഒരിക്കല്‍ പിഴ കിട്ടിയവന്‍ ഇനി ആവര്‍ത്തിക്കില്ല. പക്ഷേ ഒരു കാര്യം ഇത് എല്ലാവര്‍ക്കും ബാധകമാകണം എല്ലാവരും എന്നു പറഞ്ഞത് കേരളത്തിലെ രാജാക്കന്മാര്‍ ചമഞ്ഞു നടക്കുന്ന മന്ത്രിമാര്‍ക്കും. അല്ലേ അതല്ലേ ശെരി. നിസാര ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പോലും സാധാരണക്കാരനില്‍ നിന്ന് ഉയര്‍ന്ന പിഴ ഈടാക്കുമ്പോള്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പായുന്നത് ഗതാഗതനിയമങ്ങള്‍ നഗ്‌നമായി ലംഘിച്ചാണെന്നള്ളത് പച്ച പരമാര്‍ത്ഥം മാത്രം. വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കാഴ്ച മറക്കുന്ന ഒന്നും പാടില്ലെന്ന് നിയമമുണ്ടായിരിക്കെ നമ്മുടെ മുഖ്യന്റെ യാത്ര കര്‍ട്ടിനിട്ടാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഒരു മാസം മുമ്പ് ഗതാഗതസെക്രട്ടറി നിര്‍ദേശിച്ചിട്ടും നടപടിയുണ്ടായിട്ടില്ല നോ രക്ഷ. അങ്ങനെ നടപടി എടുക്കാന്‍ കെല്‍പ്പുള്ള ഏത് പോലീസുകാരനാ കേരളത്തിലുള്ളത്.

കെ.എല്‍ പൂജ്യം ഒന്ന് സി.ബി 7400 നമ്പറുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡോര്‍ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറച്ചാണ് യാത്ര എന്ന ഏല്ലാവര്‍ക്കും അറിയാം. റവന്യുമന്ത്രി കെ.ചന്ദ്രശേഖരന്റെ വാഹനമായ കെ.എല്‍ രണ്ട് സി.ബി 8378, ഇതിലും വിന്‍ഡോ കര്‍ട്ടനുണ്ട്. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ കെഎല്‍ 01 8386 നമ്പര്‍ വാഹനം, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ കെഎല്‍ 01 സിജി 288 നമ്പര്‍ വാഹനം, ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ കാറായ കെഎല്‍01 സിഎച്ച് 43, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരിലുള്ള കെ.എല്‍ 24 കെ 9009, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഔദ്യോഗിക വാഹനമായ കെഎല്‍ 01 ബിഎം 2329, ഇവയെല്ലാം പായുന്നതും കര്‍ട്ടനിട്ട് മറച്ചുതന്നെ. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെ ഇങ്ങനെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളാണ് നിയമം ലംഘിച്ച് പായുന്നത്.

ഗതാഗതസെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഓഗസ്റ്റ് അഞ്ചിന് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും നല്‍കിയ കത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിങ് ഗ്ലാസും ഒട്ടിച്ചിട്ടുണ്ടെന്നും പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കര്‍ട്ടനുകള്‍ അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. പുതിയ നിയമപ്രകാരം അയ്യായിരം രൂപ പിഴയീടാക്കാം. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നതിന് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യാം.

എന്നാല്‍ ഈ നിയമങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ നിലപാട് പോലീസിനെ വെള്ളംകുടുപ്പിക്കുന്നുണ്ട്. തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ പിഴ നല്‍കി പോയിരുന്നവര്‍ ഇപ്പോള്‍ പിഴ 1000 രൂപയായതോടെ കോടതിയില്‍വച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാല്‍ സമന്‍സ് നല്‍കാനും മറ്റും മോട്ടര്‍വാഹന വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആര്‍ടി ഓഫിസിലെത്താന്‍ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല.

സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവര്‍ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാല്‍ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടന്‍ ശിക്ഷ നിര്‍ണയിച്ചു പിഴ ഈടാക്കിയിരുന്ന മൊബൈല്‍ കോടതികളാകട്ടെ നിര്‍ത്തലാക്കിയിട്ട് 2 വര്‍ഷമായി.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (6 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (29 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (47 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends