Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സെക്‌സ് സൈറ്റുകളില്‍ പണം കളഞ്ഞ് മലയാളി യുവാക്കള്‍ തട്ടിപ്പിനിരയായവരില്‍ പലരും പരാതിപറയാനും തയ്യാറാകുന്നില്ല; ഞെട്ടിക്കുന്ന വിവരം പുറത്ത്

08 SEPTEMBER 2019 03:19 PM IST
മലയാളി വാര്‍ത്ത

വീഴ്ചകളില്‍ നിന്ന് പഠിക്കാത്ത മലയാളി യുവാക്കളുടെ ഒരു വിഭാഗം കേരളത്തിലുണ്ട് എന്ന് തെളിവാകുന്ന ഒരു സംഭവത്തെക്കുറിച്ചാ പറഞ്ഞുവരുന്നത്. സെക്‌സ് സൈറ്റുകളില്‍ എത്ര പണം വോണോ ചിലവാക്കാന്‍ മടിക്കാത്ത മലയാളി യുവത്വം എസ്‌കോര്‍ട്ട് സൈറ്റുകളില്‍ പോടിക്കുന്നത് പതിനായിരങ്ങളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വരുകയാണ്. തട്ടിപ്പിനിരയായവരില്‍ പലരും പരാതിപറയാനും തയ്യാറാകുന്നില്ല. 24,000 രൂപ നഷ്ടമായ ഒരാള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ പരാതിനല്‍കിയതോടെയാണ് തട്ടിപ്പ് പോലീസ് മനസ്സിലാക്കിയത്. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന വെബ്സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. മലയാളികള്‍തന്നെയാണ് ഫോണ്‍ എടുക്കുക. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും.

ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓണ്‍ലൈനില്‍ അടയ്ക്കുന്നതോടെ ഫോട്ടോ നല്‍കും. തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാഗ്ദാനം. പതിനായിരങ്ങളാണ് അഡ്വാന്‍സ് വാങ്ങുന്നത്. പണം നല്‍കി ഇവര്‍ അറിയിക്കുന്ന സ്ഥലത്തെത്തുന്നവരെ കാത്ത് വീണ്ടും ഫോണ്‍വിളിയെത്തും. ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് പെട്ടെന്ന് മറ്റൊരത്യാവശ്യം വന്നുവെന്നും കൂടുതല്‍ പണം നല്‍കിയാല്‍ വേറെ പെണ്‍കുട്ടിയെ അയക്കാമെന്നുമായിരിക്കും വാഗ്ദാനം. ചിലരിതില്‍ വീഴും. പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഇവരെ വിളിച്ചാല്‍ ഫോണെടുക്കില്ല. പുറത്തുപറഞ്ഞാല്‍ നാണക്കേടായതിനാല്‍ പലരും പരാതിപ്പെടാറില്ല. ഇതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പണം നഷ്ടമായ വിവരം പരാതിനല്‍കാറുള്ളതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം രാജ്യത്തെ മുഴുവന്‍ ടെലിഫോണ്‍ കമ്പനികളോടും പോണ്‍ സൈറ്റുകള്‍ അവരുടെ നെറ്റുവര്‍ക്കുകളില്‍ നിന്നും നിരോധിക്കുവാനായി ടെലികോം അതോറിറ്റി നിര്‍ദേശം നല്‍കിയതുമൂലം പോണ്‍ സൈറ്റുകള്‍ ഒന്നും തുറക്കാന്‍ കഴിയാത്ത അവസ്ഥയെയും മറികടന്നിരിക്കുകയാണ് മലയാളികള്‍. വി പി എന്‍ നെറ്റ്വര്‍ക്കിന്റെ സഹായത്തോടെയാണ് ഇത്. അതുപോലെതന്നെ വിലക്കേര്‍പ്പെടുത്തിയ പോണ്‍ വെബ്‌സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കോഴിക്കോടുമാണ് ആദ്യ പത്ത്. നൂറ് ശതമാനം സാക്ഷരത നേടിയ, ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഗൂഗിള്‍ സെര്‍ച്ചില്‍ കാണിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ട്രന്റ് കണക്കുകള്‍ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങള്‍ പോണ്‍ സെര്‍ച്ചിങ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നവി മുംബൈ, നാഗ്പൂര്‍, കൊച്ചി, മുംബൈ, തൃശൂര്‍, ന്യൂഡല്‍ഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളുടെ പോണ്‍ വിഡിയോകള്‍ തിരയുന്നത് കേരളത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പാണ് വന്നത്. കുട്ടികളുടെ പോണ്‍ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ ഇടംപിടിച്ചിരുന്നു.കുട്ടികള്‍ക്കെതിരെയുള്ള െലെംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. വിദേശ സെര്‍വറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും. ഈ വിഡിയോ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകള്‍ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂര്‍ണമായും തടയാനാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (7 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (30 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (48 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends