Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ച​ന്ദ്ര​യാ​ന്‍ 2 ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ 'വിക്രം' ലാന്‍ഡര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തി

08 SEPTEMBER 2019 02:58 PM IST
മലയാളി വാര്‍ത്ത

ച​ന്ദ്ര​യാ​ന്‍ 2 ദൗത്യത്തിന്‍റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ 'വിക്രം' ലാന്‍ഡര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചന്ദ്രന്‍റെ ഉപരിതലത്തിലെ ലാന്‍ഡറിന്‍റെ സ്ഥാനമാണ് കണ്ടെത്തിയതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍അറിയിച്ചു.

ലാൻഡറിന്റെ തെർമൽ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയിട്ടുണ്ട്. എന്നാൽ ഓർബിറ്ററും ലാൻഡറും തമ്മിൽ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ചന്ദ്രയാൻ – 2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാൻഡർ കാണാതായത്.

ചന്ദ്രനെ വലംെവക്കുന്ന ഒാര്‍ബിറ്ററിലെ കാമറയാണ് വിക്രം ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ. ശിവന്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ചാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ 1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നല്‍ ലഭിക്കാതാവുകയായിരുന്നു. 37 ശ​ത​മാ​നം മാ​ത്രം വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കാ​ക്കി​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ് (മൃ​ദു​വി​റ​ക്കം) ഏറെ ശ്രമകരമായ ഘട്ടമാ‍യിരുന്നു.

ഇ​തു​വ​രെ ആ​രും ക​ട​ന്നു​ചെ​ല്ലാ​ത്ത ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി​യു​ള്ള ച​ന്ദ്ര​യാ​ന്‍-​ര​ണ്ടി​​​​​​​​​​​​​​​​​​​​​​െന്‍റ വി​ക്ഷേ​പ​ണ​ത്തി​നു​ ശേ​ഷം 47 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാണ് ചന്ദ്രയാന്‍ 2 ലാന്‍ഡിങ്ങിന് തയാറെടുത്തത്. അ​തി​സ​ങ്കീ​ര്‍​ണ​മാ​യ സോ​ഫ്റ്റ് ലാ​ന്‍​ഡി​ങ്ങി​നാ​യി ച​ന്ദ്ര​നി​ല്‍​ നി​ന്ന്​ 35 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് ലാ​ന്‍​ഡ​റി​നെ എ​ത്തി​ച്ചി​രു​ന്ന​ത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മന്‍സിനസ് സി, സിംപിലിയന്‍ എന്‍ ഗര്‍ത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്.

48 ദിവസം നീണ്ട ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് പേടകവുമായി ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചതിനെക്കാള്‍ 45,475 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയതിനാല്‍ പേടകത്തിന്‍റെ ആദ്യ ഭ്രമണപഥമാറ്റം വേണ്ടെന്ന് വെച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (8 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (31 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (49 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends