Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിന് വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കും

08 SEPTEMBER 2019 02:33 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിന് വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കും. സർക്കാർ നിയോഗിച്ച സെക്രട്ടറിതല സമിതിയുടെ നിർദ്ദേശം അനുസരിച്ചാണിത്.

ആറ് കോർപറേഷനുകളും 87 മുൻസിപ്പാലിറ്റികളും 152 ബ്ലോക്ക് പഞ്ചായത്തുകളും 941 ഗ്രാമപഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് നിലവിലുള്ളത്

2011 സെന്‍സസ് അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ വിഭജിക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം.പുതിയതായി രൂപീകരിക്കേണ്ട പഞ്ചായത്തുകളുടെ വിവരങ്ങള്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ നല്‍കണം.

ഈ മാസം തന്നെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നത്.
ജനസംഖ്യാനുപാതികമായി വിഭജനം നടത്തുമ്പോൾ പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്നാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ നിർദേശം...

27,340 ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വീസ്തീര്‍ണം, 50 ലക്ഷത്തിനു മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്നത്.

സംസ്ഥാനത്തെ 300 പഞ്ചായത്തുകളിലെങ്കിലും നിലവിലെ ജനസംഖ്യ 32,000ന് മുകളിലാണ്. ഇതിൽ 135 പഞ്ചായത്തുകളിൽ 40,000ത്തിന് മുകളിലും 35ൽ 50,000ത്തിന് മുകളിലും ജനസംഖ്യയുണ്ട്. അതിനാൽ പഞ്ചായത്തുകളുടെ അതിരുകൾ പുനർനിർണയിക്കേണ്ടത് അനിവാര്യമാണെന്നാണ് സമിതിയുടെ റിപ്പോർട്ട്....

നിലവില്‍ 941 ഗ്രാമ പഞ്ചായത്തുകളാണ് സംസ്ഥാനത്തുള്ളത്.നാല് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കണം.ഇതോടെ ബ്ലോക്കുപഞ്ചായത്തുകളുടെ എണ്ണം 152 ല്‍ നിന്നും ഉയരും..

45- 48 പഞ്ചായത്തുകളെങ്കിലും പുതുതായി രൂപവത്കരിക്കേണ്ടി വരുമെന്നാണ് സമിതിയുടെ കണ്ടെത്തൽ. 300 ഗ്രാമപഞ്ചായത്തുകളുടെയെങ്കിലും അതിർത്തി പുനർനിർണയിക്കും

പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും രൂപീകരിക്കാന്‍ സര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗ്രാമപഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യേണ്ടെന്ന് നിര്‍ദേശമുണ്ട്. മുനിസിപ്പാലിറ്റികളെ കോര്‍പ്പറേഷനുകളാക്കി ഉയര്‍ത്താനും ശുപാര്‍ശയില്ല.ഇതുസംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് ഈ മാസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാാണ് തീരുമാനം.

2015ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച മുൻസിപ്പാലിറ്റികളിൽ ഇനിയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായിട്ടില്ലെന്നതാണ് ഇതിന് പ്രധാന കാരണം. കണ്ണൂർ മുൻസിപ്പാലിറ്റികളിൽ ഇനിയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായിട്ടില്ലെന്നതാണ് ഇതിന് കാരണം.

കണ്ണൂർ മുൻസിപ്പാലിറ്റിയെ കോർപറേഷനായി ഉയർത്തിയതിനൊപ്പം മുപ്പത് മുൻസിപ്പാലിറ്റികളാണ് 2015ൽ രൂപവത്കരിച്ചത്. ഇതിൽ ഭൂരിഭാഗം മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യം മാത്രമാണ് നിലവിലുള്ളത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ചെയർമാനും സെക്രട്ടറി റാങ്കിലുള്ള അഞ്ച് ഐ എ എസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ഡി ലിമിറ്റേഷൻ കമ്മിറ്റി. വാർഡുകളുടെ എണ്ണം ഉൾപ്പെടെ ഡി ലിമിറ്റേഷൻ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. പുതിയ പഞ്ചായത്തുകൾ രൂപവത്കരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം വന്ന ശേഷമാകും ഡിലിമിറ്റേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (7 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (30 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (48 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends