Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഒരു രാജ്യം ഒരു റേഷന്‍ കാഡ് കേന്ദ്രം ഞെട്ടിക്കുമ്പോള്‍ ഇടങ്കോലിട്ട് സംസ്ഥാനം; പ്രതിസന്ധിക്ക് കാരണം ഓരോ സംസ്ഥാനവും വിലയില്‍ മാറ്റങ്ങള്‍ വരുത്തിയത്

09 SEPTEMBER 2019 09:32 AM IST
മലയാളി വാര്‍ത്ത

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി തൃശങ്കുവില്‍ കേന്ദ്രം പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരുങ്ങുമ്പോള്‍ ഭക്ഷ്യധാന്യവിലയില്‍ ആശയക്കുഴപ്പം. ഭക്ഷ്യഭദ്രതാനിയമമനുസരിച്ച് കേന്ദ്രം രാജ്യമൊട്ടാകെ ഒറ്റവില നിശ്ചയിച്ചെങ്കിലും ഓരോ സംസ്ഥാനവും വിലയില്‍ മാറ്റങ്ങള്‍ വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് (ചുവപ്പുകാര്‍ഡ്) മൂന്നുരൂപയ്ക്ക് അരിയും രണ്ടുരൂപയ്ക്ക് ഗോതമ്പും ഒരുരൂപയ്ക്ക് പയറുവര്‍ഗങ്ങളും നല്‍കാനാണ് ദേശീയ ഭക്ഷ്യഭദ്രതാനിയമം നിര്‍ദേശിക്കുന്നത്. കേരളം ചുവപ്പുകാര്‍ഡുകാര്‍ക്ക് രണ്ടുരൂപയ്ക്കാണ് അരി നല്‍കുന്നത്. കര്‍ണാടകയില്‍ സൗജന്യവും. ഇതുപോലെ മറ്റുസംസ്ഥാനങ്ങളിലും വില വ്യത്യസ്തമാണ്.കേരളത്തിലുള്ളവര്‍ കര്‍ണാടകയില്‍നിന്ന് അരി വാങ്ങിയാല്‍ സൗജന്യമായും കര്‍ണാടകയിലുള്ളവര്‍ കേരളത്തില്‍നിന്ന് അരി വാങ്ങിയാല്‍ രണ്ടുരൂപയും നല്‍കേണ്ടിവരുമോ അതോ അതത് സംസ്ഥാനങ്ങളിലുള്ള വിലതന്നെ തുടരുമോ എന്നതിലാണ് ആശയക്കുഴപ്പം. കേന്ദ്രഭക്ഷ്യമന്ത്രാലയം അടുത്തിടെ വിളിച്ചുചേര്‍ത്ത രണ്ടുയോഗങ്ങളിലും വ്യക്തതയായില്ല. 2020 ജനുവരിയിലാണ് രാജ്യമൊട്ടാകെ പദ്ധതി ആരംഭിക്കുന്നത്. അടുത്തമാസം അഞ്ചുക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് 10 സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം നടപ്പാക്കും. ഇതില്‍ കേരളവും കര്‍ണാടകവും ചേര്‍ന്നതാണ് ഒരു ക്ലസ്റ്റര്‍. രണ്ടുസംസ്ഥനത്തെയും കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചേര്‍ത്ത് ഒറ്റ ഡേറ്റാബാങ്ക് ആക്കും. ഇതിനുശേഷമായിരിക്കും വിതരണം.

കേരളത്തില്‍ നേരത്തേ മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് സൗജന്യമായാണ് അരി നല്‍കിയിരുന്നത്. പിന്നീട് റേഷന്‍വ്യാപാരികള്‍ക്ക് വേതനപാക്കേജ് നടപ്പാക്കിയപ്പോഴുണ്ടായ അധികബാധ്യത ഒഴിവാക്കാന്‍ അരിക്ക് രണ്ടുരൂപ ഈടാക്കാന്‍ തീരുമാനിച്ചു. അതേസമയം ഭക്ഷ്യധാന്യവിലയിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്രഭക്ഷ്യമന്ത്രാലയം യോഗം വിളിക്കുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ കര്‍ണാടകയുമായി ധാരണയുണ്ടാക്കും. കഴിഞ്ഞ യോഗങ്ങളിലൊന്നും വിലയിലെ ആശയക്കുഴപ്പം ചര്‍ച്ചയായില്ല. പോര്‍ട്ടബിലിറ്റി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ ക്ലസ്റ്റര്‍ രൂപവത്കരണം മാത്രമാണ് നടന്നത്. പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നതിനും, രാജ്യത്തെ വിവിധ കുടിയേറ്റ തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും പദ്ധതിയുടെ ഫലം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. സ്ഥലം മാറിപോകുന്ന ദരിദ്രരായ തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, റേഷന്‍ കടകള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ഈ പദ്ധതി ഉപകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത് എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒസ് (പോയിന്റ് ഓഫ് സെയില്‍) യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നലധികം റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (6 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (29 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (47 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends