Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഏകാധിപത്യം അവസാനിക്കുന്നു; വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കാനുള്ള കരട് നിയമത്തിന് നിയമവകുപ്പിന്റെ അംഗീകാരം

09 SEPTEMBER 2019 09:35 AM IST
മലയാളി വാര്‍ത്ത

ഇനിമുതല്‍ എസ്എഫ്‌ഐ ഭരിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് അതുപോലെതന്നെ ഒരു സംഘടനമാത്രം കയ്യടക്കിവച്ചിരിക്കുന്ന കോളേജുകള്‍ അങ്ങനെ യുള്ള സംമ്പ്രദായം ഉണ്ടാകില്ല. കോളേജ് വിദ്യാര്‍ഥിസംഘടനകള്‍ക്ക് നിയമപ്രാബല്യം നിലവില്‍ വരുന്നു. വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കാനുള്ള കരട് നിയമത്തിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. നിയമം വരുന്നതോടെ ഇപ്പോള്‍ വിലക്കുള്ള സ്വാശ്രയ കോളേജുകളിലടക്കം സംഘടനാപ്രവര്‍ത്തനം സജീവമാകും. സ്വാശ്രയ കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം, യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇനിമുതല്‍ എല്ലാ വിദ്യാര്‍ഥിസംഘടനകളും സംസ്ഥാനാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതത് സംഘടനകളുടെ നിയമാവലി നല്‍കിയാണ് രജിസ്‌ട്രേഷനെടുക്കേണ്ടത്. ബൈലോയില്‍ പറയുന്നപ്രകാരം സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പും മറ്റും നടത്തേണ്ടിവരും. രജിസ്‌ട്രേഷനുള്ളവയ്ക്ക് എല്ലാ കാമ്പസുകളിലും പ്രവര്‍ത്തിക്കാം. ചിലയിടങ്ങളില്‍ ഏക സംഘടനയെന്ന രീതി മാറ്റാനാണിത്. വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ അതോറിറ്റിയുണ്ടാകും. വിരമിച്ച ഹൈക്കോടതി ജഡ്ജി, വിരമിച്ച വി.സി., പ്രാഗല്ഭ്യമുള്ള പൊതുപ്രവര്‍ത്തകന്‍ എന്നിവരാകും അംഗങ്ങള്‍. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ ചേര്‍ന്നാകും ഇവരെ നിശ്ചയിക്കുക.

അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരായ പരാതി അതോറിറ്റിക്കാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ടത്. മാനേജ്‌മെന്റുമുതല്‍ കോളേജ് യൂണിയന്‍വരെ അധികാരസ്ഥാനമാണ്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, കോളേജ് കൗണ്‍സില്‍ എന്നിവയെല്ലാം അധികാരസ്ഥാനങ്ങളാണ്. പരാതിശരിയെന്നു കണ്ടാല്‍ അതോറിറ്റിക്ക് അവ തിരുത്താന്‍ നിര്‍ദേശം നല്‍കാം. പിഴയും ഈടാക്കാം. പരമാവധി 10 ലക്ഷം രൂപവരെ പിഴയീടാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും. പരാതി വ്യാജമാണെങ്കില്‍ വിദ്യാര്‍ഥിയില്‍നിന്നു പിഴയീടാക്കും. കോളേജില്‍ അച്ചടക്കം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണ്. സ്ഥാപനത്തില്‍ പോലീസിനെ കയറ്റേണ്ട സാഹചര്യമുണ്ടായാല്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെടണം. വിദ്യാര്‍ഥിരാഷ്ട്രീയത്തിന് ഒട്ടേറെ നിയന്ത്രണങ്ങള്‍ കോടതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിരോധനമില്ല. സുപ്രീംകോടതി നിര്‍ദേശപ്രകാരം ലിങ്‌ദോ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ചാണ് കോളേജ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പിന് ഹൈക്കോടതിയില്‍നിന്ന് ചില മാനേജ്‌മെന്റുകള്‍ സ്‌റ്റേ നേടിയിട്ടുണ്ട്. സ്വാശ്രയ കോളേജുകളിലെ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവര്‍ത്തനം മാനേജ്‌മെന്റ് നിരോധിച്ചതിനാല്‍ പല കോളേജുകളിലും പേരിനാണ് യൂണിയന്‍ തിരഞ്ഞെടുപ്പ്. യൂണിയന്‍ ഭാരവാഹികളെ പ്രിന്‍സിപ്പല്‍ നിയോഗിക്കുന്ന രീതിയും ചിലേടത്തുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം വരുന്നതോടെ സ്വാശ്രയകോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കാന്‍ കഴിയും. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സായി ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (7 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (30 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (48 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends