Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മധുരിക്കാത്ത ഓണം... എല്ലാ വര്‍ഷവും മലയാളികള്‍ക്ക് മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന റേഷന്‍ പഞ്ചസാര ഈ വര്‍ഷം നല്‍കേണ്ടന്ന് സര്‍ക്കാര്‍; ഉപതെരഞ്ഞെടുപ്പ് നടക്കവേ കിട്ടിയ അവസരം ഉപയോഗിച്ച് ആഞ്ഞടിച്ച് പ്രതിപക്ഷം; ഈ ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ റേഷന്‍ കടകളില്‍ ഉറപ്പ് വരുത്തുന്നതില്‍ പരാജയമെന്ന് ആക്ഷേപം

09 SEPTEMBER 2019 10:22 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ പഞ്ചസാര ഈ വര്‍ഷം നല്‍കേണ്ടന്ന് സര്‍ക്കാര്‍.

സര്‍ക്കാര്‍ നടപടി കടുത്ത ജനവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ആട്ടക്കും പുഴക്കലരിക്കും കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഓണക്കാലത്ത് സാധാരണക്കാരുടെ അഭയ കേന്ദ്രമായ ന്യായവില കേന്ദ്രങ്ങളില്‍ അരിയും പഞ്ചസാരയും ഉറപ്പ് വരുത്തുക എന്നതിനാണ് എല്ലാ സര്‍ക്കാരുകളും മുന്‍തൂക്കം കൊടുക്കാറുള്ളത്. എന്നാല്‍ ഈ ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ റേഷന്‍ കടകളില്‍ ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണപരാജയപ്പെട്ടു.

മാവേലിസ്‌റ്റോറുകളില്‍ നിന്ന് ഒന്നും ഓണക്കാലത്ത് ലഭിക്കാത്ത അവസ്ഥയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ അനാവശ്യ നിയമനങ്ങള്‍ സൃഷ്ടിച്ച് കൊണ്ടും അവയ്‌ക്കെല്ലാം കോടിക്കണക്കിന് രൂപ വാരിയൊഴുക്കിക്കൊണ്ടും ധൂര്‍ത്ത് തുടരുകയാണ് സര്‍ക്കാര്‍. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഓണത്തിന് അരിയും പഞ്ചസാരയും നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലന്നാണ് പറയുന്നത്. തികഞ്ഞ ജനിവിരുദ്ധതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര എന്നുപറയാന്‍ ഇതില്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

36 രൂപക്ക് എടുക്കുന്ന പഞ്ചസാര 21 രൂപക്ക് നല്‍കിയാല്‍ അത് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന സര്‍ക്കാരിന്റെ വാദം വിചിത്രമാണ്. ഓണക്കാലത്ത് ജനങ്ങള്‍ക്ക് നല്‍കുന്ന അരിയിലും പഞ്ചസാരയിലും ലാഭം നോക്കുന്ന സര്‍ക്കാരിനെ എങ്ങനെ ജനകീയ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 86 ലക്ഷം കാര്‍ഡുടമകള്‍ക്ക് സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യണമെങ്കില്‍ 13 കോടി രൂപ വേണമെന്നും അത് ബാധ്യതയാണെന്നുമുള്ള സര്‍ക്കാരിന്റെ വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പതിറ്റാണ്ടുകളായി ഓണത്തിന് സൗജന്യ റേഷന്‍ നല്‍കുന്നതാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇത്തവണ ഇത്തവണ സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് മാത്രമിറക്കി. എന്നാല്‍ അതിനുള്ള അരി എത്തിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായതുമില്ല. തങ്ങള്‍ പണം കൊടുത്ത വാങ്ങിയ അരി സൗജന്യമായി നല്‍കാന്‍ റേഷന്‍ കട ഉടമകള്‍ തയ്യാറാകുന്നുമില്ല. അത് കൊണ്ട് പ്രളയ ബാധിത പ്രദേശങ്ങളിലേതടക്കമുള്ള സൗജന്യ റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരുടെ ഓണം വെള്ളത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (8 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (31 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (49 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends