Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

എന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ... ഇന്ത്യക്കെതിരെ ഭീകരാക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ അതീവ രഹസ്യമായി മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇനിയൊരു ഭീകരാക്രണമുണ്ടായാല്‍ ആഞ്ഞടിക്കാനൊരുങ്ങി ഇന്ത്യയും

09 SEPTEMBER 2019 10:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ആശങ്കയുടെ കരിനിഴല്‍ വിതറി ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. മസൂദിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്. ഇന്ത്യക്കെതിരെ ഭീകരാക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബിഗ് ആക്ഷന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്താകുന്ന സൂചന. പാകിസ്ഥാന്‍ ഭീകരാക്രമണ മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര സര്‍ക്കാരിന് നല്‍കിയതോടെ രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സേനാ വിഭാഗങ്ങളോട് കരുതിയിരിക്കാനും നിര്‍ദേശം നല്‍കി.

അതേസമയം ഭീകരാക്രമണം നടത്താന്‍ നിരവധി ഭീകരര്‍ ഉള്‍പ്പെട്ട പാക്ക് സംഘം രാജസ്ഥാന് സമീപമുള്ള അതിര്‍ത്തിയില്‍ കടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു തിരിച്ചടിയായി വരും ദിവസങ്ങളില്‍ സിയാല്‍കോട്ട്, ജമ്മു, രാജസ്ഥാന്‍ സെക്ടറുകളില്‍ ആക്ഷന്‍ നടപ്പിലാക്കാനാണ് പാകിസ്ഥാന്റെ നീക്കം. അതിര്‍ത്തി സുരക്ഷാ സേനയ്ക്കും ജമ്മു, രാജസ്ഥാന്‍ മേഖലകളിലെ സൈനികര്‍ക്കും അതീവ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരുന്നോളാന്‍ സൈന്യത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനകളും തീവ്രവാദികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. കശ്മീരിലെ ഇന്ത്യയുടെ നടപടിക്കെതിരെ സാധ്യമായ എല്ലാ രീതിയിലും പ്രതികരിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള എല്ലാ ശ്രമങ്ങളും പാഴായതോടെയാണ് പാക്കിസ്ഥാന്‍ ഭീകരാക്രമണത്തിന്റെ പാത തേടുന്നത്. എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ ആഗോള കൂട്ടായ്മകള്‍ ആണ് അതിന് ഉത്തരവാദികള്‍ എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഏത് പരിധി വരെ പോകാനും തങ്ങള്‍ തയാറാണെന്ന് പാക്ക് ആര്‍മി ചീഫ് ജനറല്‍ കമറും പരാമര്‍ശം നടത്തിയിരുന്നു. പാകിസ്ഥാന്‍ ഇങ്ങനെ തുടരെയുള്ള പ്രകോപനം നടത്തുന്നതിനിടേയാണ് ഐബി ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അടുത്തിടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് വലിയ നേട്ടമായിരുന്നു. പുല്‍വാമ ഉള്‍പ്പെടെയുള്ള ആക്രമണമാണ് മസൂദിനെ പ്രധാനമായും ആഗോള ഭികരനായി പ്രഖ്യാപിക്കാന്‍ കാരണം. ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു.എസ് നടപടി സ്വീകരിച്ചത്. അതില്‍ പുല്‍വാമ സംഭവവും ഉള്‍പ്പെടുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതും ഇന്ത്യ നിരത്തിയ തെളിവുകളില്‍ വ്യക്തമാക്കിയിരുന്നു. മസുദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെ യു.എന്നില്‍ എതിര്‍ത്ത ചൈന യു.എസ് പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ മറ്റൊരു രാജ്യവുമായും വാദപ്രതിവാദത്തിനില്ലെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനയുടെ നിലപാട് മാറ്റം ഇന്തോ ചൈന ബന്ധം ശക്തമാക്കുന്നതിന്റെ സൂചനയായിരുന്നു. അതേസമയം യു.എസ് നടപടി മോഡിയുടെ നേട്ടമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

വീണ്ടും മോദി അധികാരത്തിലെത്തിയ ശേഷം കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമാണ് മസൂദ് വീണ്ടും ഭീകരാക്രമണത്തിന് ഒരുങ്ങുന്നത്. എന്നാല്‍ തക്കതായ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (7 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (30 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (48 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

Malayali Vartha Recommends