Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ജനം ആഞ്ഞ് കയ്യടിച്ചു... ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടലിനെ കടന്നാക്രമിച്ച് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ; ശബരിമല മാനവീയ ഐക്യത്തിനായി ഉണ്ടായ ക്ഷേത്രമാണ്; ആളുകളെ കൊണ്ട് വന്ന് മതില്‍ പണിതാല്‍ നവോത്ഥാനം ഉണ്ടാകില്ല; കടകംപള്ളിയെ വേദിയിലിരുത്തി കയ്യടി വാങ്ങി മെത്രാപ്പോലീത്താ

09 SEPTEMBER 2019 01:06 PM IST
മലയാളി വാര്‍ത്ത

ശബരിമല സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയ ക്ഷീണം വളരെ വലുതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ തുറന്ന വേദിയില്‍ വച്ച് ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മാര്‍ത്തോമ സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. മാനവീയതയുടെ ഐക്യത്തിനായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് ശബരിമല. ആളുകളെ കൊണ്ട് വന്ന് മതില്‍ പണിതാല്‍ നവോത്ഥാനം ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ രൂക്ഷ വിമര്‍ശനം.

സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല വിഷയത്തിലെ നിലപാട് നേരത്തെ തന്നെവിശ്വാസികള്‍ക്ക് എതിരായിരുന്നു. വിശ്വാസികളെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റി. ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. എന്നാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി ഇതിന് മറുപടി നല്‍കിയില്ല.

വിശ്വാസ സമൂഹത്തെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ സിപിഎം വിലയിരുത്തിയിരുന്നു. ഇതിന് പുറമെയാണ് സുറിയാനി സഭയുടെ പരമോദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്.

അതേസമയം ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമ നിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയിട്ടില്ല.

ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി നിലവിലുള്ള സ്ഥിതി മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. കോടതിയില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഒരു സത്യവാങ്മൂലവും നല്‍കിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം കൊണ്ടുവരുന്നത് സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. വ്യക്തമാക്കി. കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് ശബരിമല വിഷയത്തില്‍ കേരളത്തില്‍ ബി.ജെ.പി നടത്തിയ സമരം. പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പായതിനാല്‍ ശബരിമല വിഷയം കരുതലോടെയാണ് ഇടതുമുന്നണി കാണുന്നത്. പാര്‍ട്ടി നേതാക്കള്‍ ശബരിമലയെ പറ്റി സംസാരിക്കുമ്പോള്‍ അളന്ന് മുറിച്ച് വേണമെന്നാണ് തീരുമാനം. വെറുതേയൊരു പ്രസ്താവന പോലും കോണ്‍ഗ്രസും ബിജെപിയും നേട്ടം കൊയ്യുന്ന സാഹചര്യമുണ്ടാക്കരുതെന്നും വ്യക്തമാക്കുന്നു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (10 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (33 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (35 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (51 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

Malayali Vartha Recommends