Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം കൊയ്യുന്നുവെന്ന വ്യാപകമായ ആരോപണം വന്നതോടെ എല്ലാം മാറിമറിഞ്ഞു

09 SEPTEMBER 2019 02:18 PM IST
മലയാളി വാര്‍ത്ത

ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തെ... മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുന്നു; കേന്ദ്ര നിയമത്തിലൂടെ ജനങ്ങളെ കൊള്ളയടിച്ച് സംസ്ഥാന സര്‍ക്കാര്‍ പണം കൊയ്യുന്നുവെന്ന വ്യാപകമായ ആരോപണം വന്നതോടെ എല്ലാം മാറിമറിഞ്ഞു

പൊതുജനങ്ങള്‍ ഏറെ കയ്യടിച്ച ഒന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം. റോഡപകടങ്ങള്‍ പെരുകുന്നത് കാരണം നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് പൊതുജനാഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ നിയമം പെട്ടെന്ന് പ്രാബല്യത്തില്‍ വന്നതോടെ ജനം പെട്ടു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ പിഴ ഈടാക്കിയതോടെ പിഴ സര്‍ക്കാരിനെതിരായുള്ള പൊതു വികാരമായി മാറി. കേന്ദ്രത്തെ എപ്പോഴും കുറ്റം പറയുന്ന സര്‍ക്കാര്‍ കേന്ദ്ര നിയമത്തെ കൂട്ടുപിടിച്ച് ഖജനാവ് സമ്പന്നമാക്കാനാണ് ശ്രമിക്കുന്നതെന്ന വ്യാഖ്യാനം വന്നു. ഇത് വൈകിയാണ് സിപിഎം തിരിച്ചറിഞ്ഞത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വെറുപ്പിക്കുന്നത് ശരിയല്ലെന്ന നിലയില്‍ പാര്‍ട്ടിയെത്തി. ഇത് കോടിയേരി തുറന്നു പറയുകയും ചെയ്തു.

ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കുമെന്നാണ് കോടിയേരി പറഞ്ഞത്. പരിഷ്‌കാരം അശാസ്ത്രീയം, തൊഴിലാളികളുടെ നടുവൊടിക്കുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുടെ നിലപാട് വന്നതോടെ എല്ലാം പെട്ടന്ന് മാറി മറിഞ്ഞു.

ഇതിന്റെയടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വന്‍പിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.

മോട്ടോര്‍വാഹന നിയമ ലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പിഴത്തുക പരിശോധനകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്. ഇത് ഫലപ്രദമായി വിനിയോഗിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം വരുത്തുക.

അതേസമയം കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. അതേസമയം ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു.

ഇതോടെ നിയമലംഘനങ്ങള്‍ക്കു കനത്തപിഴ ഈടാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന് വ്യക്തമായി. ഓണക്കാലം കഴിയുന്നതുവരെ കര്‍ശന വാഹനപരിശോധന വേണ്ടെന്നും വന്‍തുക പിഴയീടാക്കുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തീരുമാനമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (10 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (33 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (35 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (51 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

Malayali Vartha Recommends