വാട്‌സ് ആപ്പിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി

വാട്‌സ് ആപ്പിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. വാട്‌സ്‌ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആരോപണം. കാസര്‍കോട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യാ സഹോദരിയുടെ വാട്സ്‌ആപ്പിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം യുവാവിന് അയച്ചതായാണ് പരാതിപ്പെട്ടിരിക്കുന്നത്.
മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയാണ് പരാതിക്കാരി. ഭര്‍ത്താവ് കുഡ്ലുവിലെ ബളിനീര്‍ ബിഎം അഷ്റഫിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. മാർച്ച് 15നായിരുന്നു സന്ദേശം വന്നത്. പിന്നാലെ ഗാര്‍ഹിക പീഡനത്തിന് അഷ്റഫിനെതിരെ ടൗണ്‍ പോലീസില്‍ യുവതിയും കുടുംബവും പരാതി നല്‍കിയിരുന്നു. എന്നാൽ അന്ന് മുത്തലാഖ് നിയമം പ്രാബല്യത്തില്‍വന്നിരുന്നില്ല. അതുകൊണ്ട് കേസെടുത്തിരുന്നില്ല. എന്നാല്‍ നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും പരാതി നല്‍കി. മുസ്ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്‌ട് 2019 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2007ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. സ്ത്രീധനമായി അഷ്‌റഫ് അന്ന് 20 പവനും രണ്ട് ലക്ഷം രൂപയാണ് വാങ്ങിയത്.
https://www.facebook.com/Malayalivartha
























