തുഷാറിനെയും നടേശൻ മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചു;പരിഹാസവുമായി ജയശങ്കർ

കഴിഞ്ഞ ദിവസമാണ് യുഎയിൽ ചെക്ക് കേസിൽ നിന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കുറ്റ വിമുക്തനായത്. അജ്മാനിലെ ചെക്ക് കേസ് കോടതി തള്ളുകയായിരുന്നു. വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയത്. തോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്പോർട്ട് തിരിച്ചുനൽകുകയായിരുന്നു. കേസ് തള്ളിയതറിഞ്ഞ തുഷാർ, ഇത് നീതിയുടെ വിജയമെന്നാണ് പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിപറയാനും തുഷാർ വെള്ളാപ്പള്ളി മറന്നില്ല. സംഭവത്തിൽ പരിഹാസവുമായി രംഗത്ത് വന്നിരിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. തുഷാറിനെയും നടേശൻ മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചു എന്നും ജയശങ്കർ പരിഹസിച്ചു.
ഫേസ്ബുക്‌പോസ്റ്റ് പൂർണ രൂപം ഇങ്ങനെ;
സത്യം ജയിച്ചു, നീതി നടപ്പായി. നാസിൽ അബ്ദുല്ല കൊടുത്ത ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. തുഷാർ വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കി. തുഷാറിനെയും നടേശൻ മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചു. തുഷാറിനു നിയമ സഹായം നൽകുകയും ജാമ്യത്തുക കെട്ടിവെച്ചു ജയിലിൽ നിന്നിറക്കുകയും ചെയ്ത പത്മശ്രീ ഡോ എംഎ യൂസഫലിക്കും കൃതാർത്ഥതയ്ക്ക് അവകാശമുണ്ട്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് തുഷാറിനെ വലിയ അപമാനത്തിൽ നിന്നും രക്ഷിച്ചത്. നാസിൽ അബ്ദുല്ലയുടെ അനുഭവം യുഎഇയിൽ കേസിനു പോകുന്ന എല്ലാവർക്കും പാഠമായിരിക്കട്ടെ. ജയ് വെളളാപ്പളളി! ജയ് ജയ് യൂസഫലി!! എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha
























