Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

എത്രവേഗമാ കളി മാറിയത്... ഒന്നേമുക്കാല്‍ കോടിയ്ക്ക് ചെക്ക് കേസ് ഒതുക്കാമെന്ന് തുഷാര്‍ സമ്മതിച്ചതാണ്; പറ്റില്ലെന്ന് പറഞ്ഞ് കടുംപിടുത്തം പിടിച്ച നാസില്‍ അബ്ദുള്ളയ്ക്ക് കിട്ടിയത് കിടു പണി; ഒരു രൂപയും നല്‍കുകയും വേണ്ട നാട്ടില്‍ കേസില്‍ കുടുങ്ങുകയും ചെയ്യും

09 SEPTEMBER 2019 02:22 PM IST
മലയാളി വാര്‍ത്ത

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ 20 കോടി രൂപയുടെ ചെക്ക് കേസ് തെളിവില്ലെന്ന് കണ്ട് അജ്മാന്‍ കോടതി തള്ളിയോടെ ശരിക്കും അന്തം വിട്ടിരിക്കുന്നത് നാസില്‍ അബ്ദുള്ളയാണ്. കേസ് ജയിക്കുമെന്ന് കരുതി പരമാവധി വിലപേശാനായിരുന്നു നാസിലിന്റെ തന്ത്രം. പക്ഷെ തുഷാറിന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കാനും കേസ് തള്ളിയതായും കോടതി ഉത്തരവിട്ടതോടെ എല്ലാം പൊളിഞ്ഞു. ഇതോടെ ഓണത്തിന് മുമ്പ് നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് തുഷാര്‍.

പതിനെട്ടു കോടിക്കു ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുല്ല ഒത്തുതീര്‍പ്പിനായി അഞ്ചേമുക്കാല്‍ കോടി രൂപയാണ് തുഷാറിനോട് ചോദിച്ചത്. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയാകട്ടെ ഒന്നേമുക്കാല്‍ കോടി വരെ നല്‍കാന്‍ തയ്യാറായിരുന്നു. അത് വാങ്ങി കേസൊതുക്കാന്‍ നാസില്‍ തയ്യാറായില്ല. പകരം കേസ് ജയിക്കുമെന്ന് വിചാരിച്ച് തുഷാറിനെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ കോടതിവിധി തിരിച്ചടിയായതോടെ എല്ലാം മാറിമറിഞ്ഞു. ഒന്നേമുക്കാല്‍ കോടി രൂപ പോയിട്ട് ഒന്നേമുക്കാല്‍ രൂപ പോലും ലഭിക്കില്ല.

അതേസമയം വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയതോടെ പരാതിക്കാരനായ നാസില്‍ അബ്ദുല്ല കുടുങ്ങാനും സാധ്യതയുണ്ട്. നേരത്തെ തുഷാറിനെ നിയമനടപടികളില്‍ കുടുക്കാന്‍ ഉപയോഗിച്ച ചെക്ക് നാസില്‍ പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. കേരളത്തിലെ ഒരു സുഹൃത്തിന് അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന കൃത്യമായ വിവരങ്ങളാണ് ശബ്ദ സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് ചെക്ക് സംഘടിപ്പിച്ചത് എന്നത് പുറത്തു വന്നതിനാല്‍ തുഷാര്‍ മടങ്ങിയെത്തി പരാതി നല്‍കിയാല്‍ നാസിലിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. ശബ്ദരേഖ പുറത്തുവന്ന സമയത്ത് തുഷാര്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം നടപടികള്‍ ഉണ്ടാകുമെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കുകയും ചെയ്തു.

തുഷാര്‍ നാട്ടിലേക്കു വരുന്നത് തടയാന്‍ നാസില്‍ നല്‍കിയ സിവില്‍ കേസും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കഴിഞ്ഞ 21ന് അജ്മാനിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ രാത്രിയില്‍ പൊലീസ് എത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാര്‍ വ്യക്തമാക്കിയിരുന്നു. ഖദീര്‍ എന്നയാളെക്കൊണ്ട് തുഷാറിന്റെ ഒപ്പുള്ള ബഌങ്ക് ചെക്ക് കൈവശമാക്കിയ ശേഷം അതില്‍ 20 കോടി രൂപ എന്ന് എഴുതിച്ചേര്‍ത്ത് നാസില്‍ വ്യാജ ചെക്ക് ഉണ്ടാക്കുകയായിരുന്നു. തുഷാറിനെ കുടുക്കി പണം തട്ടാന്‍ നാസില്‍ പദ്ധതി ആസൂത്രണം ചെയ്തതിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ് തട്ടിപ്പ് വെളിയിലാവുകയും ചെയ്തു.

മറ്റൊരാളില്‍ നിന്ന് താന്‍ അഞ്ച് ലക്ഷം രൂപ കൊടുത്ത് ചെക്ക് വാങ്ങിയതാണെന്ന് ശബ്ദരേഖയില്‍ നാസില്‍ പറയുന്നത്. നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു ശബ്ദരേഖ. പത്തുവര്‍ഷം മുമ്പുള്ള ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നും തുഷാര്‍ വാദിച്ചിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, വിശ്വാസ യോഗ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പരാതിക്കാരന്റെ വാദം നിലനില്‍ക്കില്ലെന്ന് കണ്ടെത്തി കേസ് തള്ളുകയായിരുന്നു. ഇത് നീതിയുടെ വിജയമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം വ്യവസായ പ്രമുഖന്‍ എം.എ. യൂസഫ് അലിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുഷാര്‍ നന്ദി രേഖപ്പെടുത്തി.

പുറത്തു വന്ന സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് നാസില്‍ അബ്ദുല്ല മാധ്യമങ്ങളോട് സ്ഥിരീകരിച്ചത് കൂടുതല്‍ നിയമക്കുരുക്കിലേക്ക് പോകും. ഗള്‍ഫില്‍ നാസില്‍ രക്ഷപ്പെട്ടാലും നാട്ടില്‍ കുടങ്ങുമെന്നുറപ്പാണ്. കേരളത്തില്‍ കേസ് കൊടുത്ത് കടുപ്പിക്കാനാണ് തുഷാറിന്റെ നീക്കം. അതോടെ നാസില്‍ കേരളത്തിലെത്തിയാല്‍ പിടി വീഴുമെന്നുറപ്പാണ്. അതെ അടുത്ത അങ്കം കേരളത്തിലാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (10 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (33 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (35 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (51 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

Malayali Vartha Recommends