കണ്ണീരും കയ്യും ബാക്കി... മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അകത്തിടുമെന്ന് സുപ്രീം കോടതി പറഞ്ഞതോടെ തടിയൂരാനുറച്ച് സര്‍ക്കാര്‍; വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞതോടെ അങ്കലാപ്പിലായി 370 കുടുംബങ്ങള്‍; ചീഫ് സെക്രട്ടിയെ തടഞ്ഞു

കൊച്ചി മരടിലെ ഫ്‌ളാറ്റാണ് ഓണത്തിന് സജീവമായ വിഷയം. സുപ്രീം കോടതി വിധിയോടെ മരടിലെ ഫഌറ്റുടമകളുടെ എല്ലാ പ്രതീക്ഷകളും നശിച്ചു കഴിഞ്ഞു. 370 ഫഌറ്റുകളാണ് ഈ നാല് കെട്ടിട സമുച്ചയങ്ങളിലായുള്ളത്. 80 ലക്ഷം മുതല്‍ ഒന്നരക്കോടി രൂപവരെ മുടക്കി വാങ്ങിച്ച് ഫാളാറ്റുകള്‍ കൈവിട്ട് പോകുകയാണ്. ലോണെടുത്തും കടം മേടിച്ചും വാങ്ങിച്ച ഫ്‌ളാറ്റില്‍ നിന്നും അവര്‍ പടിയിറങ്ങുകയാണ്. ചിലര്‍ ബന്ധു വീടുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ല. ഫഌറ്റുകള്‍ ഉടമകള്‍ക്ക് വിറ്റ് മാറിയ ബില്‍ഡര്‍മാരാകട്ടെ ഒന്നിനും തയ്യാറാകുന്നില്ല. അതേസമയം ഫ്‌ളാറ്റ് പരിശോധിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റുടമകള്‍ തടഞ്ഞു.
അതേസമയം മരട് ഫ്‌ളാറ്റ് വിഷയത്തില്‍ വീണ്ടും ഹര്‍ജിയുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ പുതിയ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നത്.
വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ് ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നത്. അപാര്‍ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചെല്ലുന്നും ഫ്‌ലാറ്റുടമകള്‍ ആരോപിക്കുന്നു. ഫ്‌ലാറ്റ് പൊളിക്കുന്നത് ഏത് വിധേനയും പ്രതിരോധിക്കുമെന്ന് നിലപാടിലാണ് ഇവര്‍. സര്‍ക്കാരും നഗരസഭയും ഇപ്പോഴും യാതൊരു വിധ സഹായവും നല്‍കുന്നില്ലെന്നും ഫ്‌ലാറ്റുടമകള്‍ ആരോപിക്കുന്നു.
അതേ സമയം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. മരട് നഗരസഭ ചെയര്‍പേഴ്‌സണുമായി നടത്തിയ ച!ര്‍ച്ചയ്ക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണും വ്യക്തമാക്കി. നടപടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്. മരടിലെ ഫ്‌ലാറ്റുകള്‍ ചീഫ് സെക്രട്ടറി ഇന്ന് നേരിട്ട് സന്ദര്‍ശിക്കും.
ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ 30 കോടി രൂപയെങ്കിലും വേണമെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും ചെയര്‍പേഴ്!സണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഫ്‌ലാറ്റുകള്‍ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ന?ഗരസഭ ബാധ്യസ്ഥരാണെങ്കിലും സാമ്പത്തിക ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ലെന്നതാണ് പ്രതിസന്ധി. ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സര്‍ക്കാര്‍ സഹായം വേണമെന്നും നദീറ വ്യക്തമാക്കിയിരുന്നു.
മരടിലെ അഞ്ച് ഫ്‌ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുമാറ്റണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സെപ്റ്റംബര്‍ 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 20നകം ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുകയാണ്. ഫ്‌ലാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭയ്ക്കും സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
L
https://www.facebook.com/Malayalivartha
























