കേരളത്തിന് അഭിമാനമായി യുഎസിലെ ആദ്യ ഏഷ്യന്‍ ജഡ്ജി മലയാളി യുവതി

യുഎസില്‍ ഏഷ്യന്‍ വംശജയായ ആദ്യ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി യുവതിയെയാണ് എന്നത്് കേരളത്തിന് അഭിമാനമായി.
കാസര്‍കോട് ഭീമനടിയിലെ ജിമ്മി മാത്യുവിന്റെ ഭാര്യ ജൂലിയാണ് ടെക്‌സാസ് സംസ്ഥാനത്തെ ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയിലെ ജഡ്ജിയായി നിയമനം നേടിയത്. നിയമനം ലഭിച്ച ശേഷം ജൂലി കേരളത്തിലെത്തിയിരുന്നു.
തിരുവല്ല സ്വദേശിനിയായ ജൂലി കഴിഞ്ഞ 32 വര്‍ഷമായി യു എസ്സില്‍ സ്ഥിരതാമസമാണ്. നിയമബിരുദത്തിന് ശേഷം പതിനഞ്ച് വര്‍ഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്നായിരുന്നു ജിവിതത്തിലെ നിര്‍ണായക വഴിത്തിരിവ്. യുഎസ്സില്‍ ജഡ്ജിയാകാന്‍ വിദ്യാഭ്യാസയോഗ്യതയ്‌ക്കൊപ്പം ജനപിന്തുണ കൂടിയാവശ്യമാണ്.
ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഏഷ്യന്‍ വംശജയായ ആദ്യ ജഡ്ജി എന്ന മുദ്രാവാക്യം തുണയായി. 54 ശതമാനം വോട്ട് സ്വന്തമാക്കി ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയിലെ ന്യായാധിപയായി. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നു മാത്രമാണ് ഇവര്‍ പറയുന്നത്.
ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ, ലഹരി, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലാണ് ജൂലി മേല്‍നോട്ടം വഹിക്കേണ്ടത്.
https://www.facebook.com/Malayalivartha
























