വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല; ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി ചന്ദ്രോപരിതലത്തില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു

ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി ചന്ദ്രോപരിതലത്തില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. ചന്ദ്രനില്‍ ഇടിച്ചിറങ്ങി ചരിഞ്ഞുവീണ ലാന്‍ഡറുമായി വാര്‍ത്താവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സ്‌റ്റിമുലേഷന്‍ സംവിധാനം വഴി ലാന്‍ഡറിനെ ഉണര്‍ത്താനുള്ള നീക്കത്തിലാണ് ഐ.എസ്.ആര്‍.ഒ.
ലാന്‍ഡറിനെ കണ്ടെത്തിയതോടെ അതിനെപ്രവർത്തന അസജ്ജമാക്കാനുള്ള ശ്രമങ്ങളാണ് ഐ.എസ്.ആര്‍.ഒ ശനിയാഴ്ച വൈകിട്ട് മുതല്‍ നടത്തികൊണ്ടിരിക്കുന്നത്. വീഴ്‌ചയുടെ ആഘാതത്തില്‍ ലാന്‍ഡറിന്റെ സൗരോര്‍ജ്ജ പാനലുകൾക്കും വാര്‍ത്താവിനിമയ സംവിധാനങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. എങ്കിലും പ്ളാന്‍ - ബി അനുസരിച്ച് അത്യാഹിത സന്ദര്‍ഭങ്ങളില്‍ കുലുക്കി ഉണര്‍ത്താന്‍ സ്റ്റിമുലേഷന്‍ സംവിധാനമുണ്ട്. കമാന്‍ഡുകള്‍ നല്‍കി അത് പ്രവര്‍ത്തിപ്പിച്ച് ലാന്‍ഡറിനെ പ്രവർത്തന സജ്ജമാക്കാനാണ് ശാസ്‌ത്രജ്ഞരുടെ ശ്രമം. എന്നാൽ അത് എത്രത്തോളം വിജയം കൈവരിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല. ശ്രമം വിജയം കണ്ടാലും ലാന്‍ഡറിനെ വീണ്ടെടുക്കാനാകില്ല. അതിനകത്തുള്ള റോവറിനെയും പ്രവര്‍ത്തിപ്പിക്കാനാവില്ല. എങ്കിലും ലാന്‍ഡറിലെ ഡാറ്റ ശേഖരം വീണ്ടെടുക്കാനായേക്കും. നാലുകാലില്‍ നില്‍ക്കാന്‍ രൂപകല്‍പന ചെയ്ത ലാന്‍ഡര്‍ മറിഞ്ഞുവീണാല്‍ ഉയര്‍ത്താനും പ്രവര്‍ത്തിപ്പിക്കാനും ശ്രമകരമാണ്. ലാന്‍ഡറിന്റെ ക്രാഷ് ലാന്‍ഡിംഗ് പഠിക്കുന്ന സമിതി അവസാന പതിനഞ്ച് മിനിറ്റിലെ വിശദമായ ഡാറ്റാ സൂഷ്മമായിപരിശോധിക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറായേക്കും.
https://www.facebook.com/Malayalivartha
























