Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഭാര്യ കിണറ്റിൽ മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് ഭർത്താവ് ; കൊലപാതകമെന്ന് തെളിഞ്ഞത് കാലം ബാക്കി വച്ച തെളിവിലൂടെ ; സ്വന്തം ഭാര്യയെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയത് എന്തിനായിരുന്നു ? കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

09 SEPTEMBER 2019 06:05 PM IST
മലയാളി വാര്‍ത്ത

സ്വന്തം ഭാര്യയെ കൊല്ലാൻ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ക്വട്ടേഷന്‍ നൽകി. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്ത് ആയിപ്പോയി. തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുപ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മേരി ടീച്ചറിൻറെ ഭർത്താവായ സാബുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ടീച്ചറുടെ കയ്യില്‍ നിന്നും സ്വര്‍ണവും കവർന്നിരുന്നു. ഇത് പൊലീസ് കണ്ടെടുത്തുത്തിരുന്നു . രണ്ടരലക്ഷം രൂപക്കാണ് സ്വന്തം ഭർത്താവ് ക്വട്ടേഷൻ നൽകിയത്. തെളിവുകളെല്ലാം തന്നെ ശേഖരിച്ച ശേഷമായിരുന്നു പൊലീസ് പ്രതിയെ ചോദ്യം ചെയ്തത്. ഒടുവിൽ ആയിരുന്നു വിദഗ്ധനായ ആ കൊലയാളി പോലീസിന് മുന്നിൽ കീഴടങ്ങിയത്. പഴുതടച്ചുള്ള കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത് ശേഷിച്ച തെളിവ് കൊണ്ട് മാത്രം. ഒരു ആത്മഹത്യയായി തള്ളപ്പെടാമായിരുന്ന മരണം കൊലപാതകമായത് പെട്ടെന്നായിരുന്നു . കേരള പൊലീസിൻറെ ബുദ്ധി ഒന്ന് മാത്രമാണ് അവരെ കുടുക്കിയത്.


സംഭവം ഇങ്ങനെ ; കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ കരിക്കോട്ടക്കരിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തമിഴ് കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി. കൊലപ്പെടുത്തിയ ശേഷം പൊലീസിനേയും നാട്ടുകാരേയും പറ്റിച്ചു. സാബു എന്ന കൊലപാതകൻറെ ആസൂത്രണവും ബുദ്ധിസാമര്‍ഥ്യവും കൗതുകമേറിയതാണ്. . ഇയാൾ സ്വന്തം ഭാര്യയെ കൊലപ്പെടുത്താന്‍ അന്യസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ക്കായിരുന്നു കരാര്‍ കൊടുത്തത്. നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ടപ്പെട്ടവളായിരുന്നു മേരി ടീച്ചര്‍. രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ഇവർക്കുള്ളത്. ഭര്‍ത്താവ് സാബുവിൻറെ ഭാഗത്ത് നിന്ന് വന്ന പീഡനങ്ങളൊന്നും ടീച്ചര്‍ കാര്യമാക്കാത്തതിന് കാരണവും അതായിരുന്നു. എന്നാല്‍ ഭാര്യയെ കൊലപ്പെടുത്താൻ അയാൾ തീരുമാനിക്കുകയായിരുന്നു.

ചെങ്കല്‍പണയില്‍ സ്വന്തം ലോറികൊണ്ട് കല്ലുകച്ചവടം നടത്തുന്ന പണിയായിരുന്നു സാബുവിന്. അതിനിടയില്‍ അയാൾ പരിചയപ്പെട്ട രണ്ട് തമിഴ്‌നാട് സ്വദേശികൾക്കായിരുന്നു ദൗത്യം ഏൽപ്പിച്ചത്. അവരെ ഒപ്പം കൂട്ടി ഗൂഢാലോചന നടത്തി. ഒരു കൊലപാതകം നടത്താനുണ്ട് എന്ന് മാത്രമായിരുന്നു അവരോട് പറഞ്ഞിരുന്നത്. ഭാര്യ മേരി ടീച്ചറെ ഈ ലോകത്തുനിന്ന് തുടച്ചുമാറ്റണം എന്ന് സാബു തീരുമാനിച്ച രാത്രി, ആ രണ്ടു തമിഴ്‌നാട് സ്വദേശികളും ട്രെയിന്‍ മാര്‍ഗം തലശേരിയിലും പിന്നീട് ഇരിട്ടിയിലുമെത്തി. സാബുവിന്റെ നിര്‍ദേശം അനുസരിച്ച് രണ്ടുപേരും ഒരു സിനിമ കണ്ടശേഷം ഇരിട്ടി പാലത്തിനപ്പുറം പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമകേന്ദ്രത്തിനരികെ സാബുവിനായി കാത്തുനിന്നു. പക്ഷേ ഇതിനിടയില്‍ ഇരിട്ടി സ്റ്റേഷനിലെ എ.എസ്.ഐ പട്രോളിങ്ങിനെത്തിയപ്പോള്‍ ഇരുവരേയും കണ്ടു. എന്നാലും പിന്നീട് ആര്‍ക്കും സംശയം തോന്നാത്ത വിധം സാബു എത്തി ഇരുവരേയും ഓട്ടോറിക്ഷയില്‍ കയറ്റി സാബുവിന്റെ വീടിനരികിലേക്ക് എത്തിക്കുകയും ചെയ്തു.

വീട്ടിലെത്തിയ സാബു, വീട്ടിലെ ഫ്രിഡ്ജ് നന്നാക്കാനെന്ന വ്യാജേന അതെടുത്ത് ജീപ്പില്‍ വച്ചു കൊണ്ടുപോയി. ജീപ്പില്‍ ഫ്രിഡ്ജുമായി പമ്പില്‍ ഉള്‍പ്പെടെ ചെന്ന് വിശ്വാസ്യത വരുത്തി. ക്വട്ടേഷന്‍ ടീമിലെ രണ്ടുപേരേയും കൂട്ടി സാബു രാത്രി പതിനൊന്നു മണിയോടെ തിരികെ ജീപ്പില്‍ വീട്ടിലെത്തുകയും സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്ന് ഉറപ്പുവരുത്തിയ സാബു രണ്ടുപേരേയും വീടിന്റെ പരിസരങ്ങളില്‍ ഒളിപ്പിക്കുയുണ്ടായി. . അപ്പോൾ വീടിനകത്ത് കുട്ടികളെ പഠിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു മേരി ടീച്ചര്‍. ജീപ്പിലുള്ള ഫ്രിഡ്ജ് എടുക്കാന്‍ ഒന്നു സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാബു മേരി ടീച്ചറെ വിളിച്ച് പുറത്തിറക്കുകയായിരുന്നു. കുട്ടികള്‍ പഠനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. പിന്നീട് എല്ലാം പദ്ധതി പ്രാകാരം നടക്കുകയായിരുന്നു . സാബുവിന്റെ നിര്‍ദേശപ്രകാരം രണ്ടുപ്രതികളും ചേര്‍ന്ന് മേരി ടീച്ചറുടെ വാ പൊത്തി. മുറിക്കുള്ളില്‍ ഇരിക്കുന്ന കുട്ടികളുടെ ശ്രദ്ധ വരുത്താൻ ടീച്ചര്‍ ശബ്ദമുണ്ടാക്കിയെങ്കിലും പരിശ്രമിച്ചുവെങ്കിലും നടന്നില്ല. മൂന്നുപേരും മേരിടീച്ചറെ സമീപത്തെ കിണറ്റിൽ എറിഞ്ഞു.

ടീച്ചറെ മൂന്നുപേരും ചേര്‍ന്നായിരുന്നു കിണറ്റിലിട്ടത്. പക്ഷേ കിണറ്റിനുള്ളില്‍ ടീച്ചര്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കാന്‍ ശ്രമിച്ചു.എന്നാൽ സാബുവും കൂട്ടരും പൈപ്പ് മുറിച്ചു. അതോടെ കിണറിന്റെ പടവില്‍ പിടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ നോക്കിയ ടീച്ചറെ സാബുവിന്റെ നിര്‍ദേശപ്രകാരം അവര്‍ ഏണി ഉപയോഗിച്ച് വെള്ളത്തിലേക്ക് ഇടിച്ചു താഴ്ത്തി. എന്നിട്ടും മരണത്തിന് കീഴടങ്ങാതെ പൊന്തിവന്ന ടീച്ചറുടെ മരണം ഉറപ്പാക്കാന്‍ ഒരാള്‍ കയര്‍ കെട്ടി കിണറ്റില്‍ ഇറങ്ങി. മുടിയില്‍ പിടിച്ച് വെള്ളത്തില്‍ താഴ്ത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി. ഈ ശബ്ദങ്ങളൊന്നും ടീച്ചറുടെ വീട്ടിലോ സമീപത്തെ വീട്ടിലോ എത്തിയില്ല. കൊല നടത്തിയതിനു ശേഷം നടന്നാണ് തമിഴ് കൊലയാളികള്‍ അവിടം വിട്ടത്. അത്രയും നേരം കാത്തിരുന്നതിനു ശേഷം ടീച്ചറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ആത്മഹത്യ ചെയ്തതാവാനാണ് സാധ്യത എന്നും സാബു ബന്ധുക്കളേയും അയല്‍വീട്ടിലുംപറഞ്ഞു ധരിപ്പിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന്് ബന്ധുക്കളും നാട്ടുകാരും വിശ്വസിച്ചതോടെ സാബു കഴിഞ്ഞു. അപ്പോഴായിരുന്നു പോലീസിന്റെ ശ്രദ്ധയിൽ ഇത് പെട്ടത്.

തെളിവുകൾ കണ്ണില്‍പ്പെടാതെ കൊലയാളികളെ എത്തിച്ചു.പക്ഷേ കൊല നടപ്പാക്കി. പക്ഷേ മേരിടീച്ചറെ കൊലപ്പെടുത്താന്‍ കൊണ്ടുവന്ന ഏണി കിണറ്റില്‍ നിന്ന് എടുത്തുമാറ്റാതിരുന്നതും ടീച്ചര്‍ പ്രാണരക്ഷാര്‍ഥം മോട്ടോറില്‍ പിടിച്ചപ്പോള്‍ പൈപ്പ് മുറിച്ചതുമൊക്കെ സംശയങ്ങൾക്ക്‌ വഴി വയ്ക്കുകയായിരുന്നു .അതോടെ ആ മലയിടുക്കിലെ സാബുവിന്റെ മുന്‍കാലങ്ങളെക്കുറിച്ചായി പൊലീസ് അന്വേഷണം. ഇതിനിടയില്‍ ഇരിട്ടി പാലത്തിന് സമീപത്തുനിന്ന് കൊലപാതക രാത്രിയില്‍ പട്രോളിങ്ങിനിടെ പൊലീസ് ചോദ്യം ചെയ്ത രണ്ടു തമിഴ് യുവാക്കളിലേക്ക് അന്വേഷണം നീണ്ടു. കൊലയ്ക്ക് ശേഷം കേരളം വിട്ട ആ രണ്ടു കൊലയാളികള്‍ക്കായി പൊലീസ് തമിഴ്‌നാട് അരിച്ചുപെറുക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകികളെ കണ്ടുപിടിച്ചത്. അങ്ങനെ ആത്മഹത്യ എന്ന് എഴുതി തള്ളപ്പെട്ട മരണം കൊലപാതകമായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (11 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (14 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (25 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (39 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (55 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends