Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

വേദനയോടെ തരൂര്‍... മുല്ലപ്പള്ളിയുമായി ഇടഞ്ഞ ശശി തരൂര്‍ ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനം തരൂര്‍ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ.പി.സി.സി. ജീവനക്കാര്‍ പറഞ്ഞപ്പോഴാണ്; കെ. മുരളിധരന്റെ പരസ്യ പ്രസതാവനകള്‍ തരൂരിനെ ശരിക്കും വേദനിപ്പിച്ചു

10 SEPTEMBER 2019 10:07 AM IST
മലയാളി വാര്‍ത്ത

ശശി തരൂര്‍ ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. മുല്ലപ്പള്ളിയുമായി അദ്ദേഹം ഇടഞ്ഞത് ഇക്കാര്യം മനസില്‍ വച്ചു കൊണ്ടാണ്.

കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും വേഗം ഒരാളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ കെ പി സി സി അധ്യക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു. പകരക്കാരനെ കെ പി സി സി അധ്യക്ഷന്‍ കണ്ടെത്തുന്നത് വരെ താന്‍ ഈ സ്ഥാനത്ത് ഉണ്ടാകുമെന്നാണ് തരൂര്‍ അറിയിച്ചത്. ഡിജിറ്റല്‍ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂര്‍ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവര്‍ത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല. തരൂര്‍ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെ പി സി സി ജീവനക്കാര്‍ പറഞ്ഞപ്പോഴാണ്. രേഖാമൂലം രാജി നല്‍കിയിട്ടില്ല.

തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്‌കരിക്കാനൊന്നും നേരമില്ലെന്നാണ് ശശിതരൂര്‍ പറയുന്നത്. ജീവിതാവസാനം വരെ കോണ്‍ഗ്രസില്‍ തുടരാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. മുല്ലപ്പള്ളിക്കും മുരളീധരനുമെതിരെയുള്ള കൊളുത്തായിരുന്നു ഇത്തരം പ്രസ്താവനകള്‍. കെ. മുരളിധരന്റെ പരസ്യ പ്രസതാവനകള്‍ തരൂരിനെ ശരിക്കും വേദനിപ്പിച്ചിരുന്നു. മുരളിക്ക് തരൂര്‍ കര്‍ക്കശമായ ഭാഷയില്‍ മറുപടി പറഞ്ഞതിന്റെ കാരണവും ഇതു തന്നെയാണ്. തന്നെ വെറുമൊരു കോണ്‍ഗ്രസ് നേതാവായി പാര്‍ട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താന്‍ ആരാണെന്നോ തന്റെ കഴിവുകള്‍ എന്താണെന്നോ പാര്‍ട്ടി മനസിലാക്കുന്നില്ല. അതില്‍ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും തരൂര്‍ ആവര്‍ത്തിക്കുന്നു.

എ. കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് അധ്യക്ഷ ചുമതല നല്‍കണമെന്നാണ് മുല്ലപള്ളിയുടെ മനസിലുള്ളത്. എന്നാല്‍ ചെറുപ്പകാരനായ അനിലിന് അത്തരമൊരു സ്ഥാനം നല്‍കുമ്പോള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന താപ്പാനകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന സംശയം മുല്ലപ്പള്ളിക്കുണ്ട്. മകന്റെ കാര്യത്തില്‍ ഒരഭിപ്രായവും ആന്റണി അറിയിച്ചിട്ടില്ല. താന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ല എന്ന് തന്നെയാണ് ആന്റണിയുടെ നിലപാട്. അതേസമയം മകന് കിട്ടുന്ന സ്ഥാനങ്ങളില്‍ ഇടങ്കോലിടാന്‍ ആന്റണി ഒരുക്കവുമല്ല.

ശശി തരൂര്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്റെ കാര്യത്തില്‍ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതില്‍ നിരാശയുണ്ട്. കൂടുതല്‍ സമയവും അദ്ദേഹം ഡല്‍ഹിയിലാണ് താമസം. രാജ്യത്തിന്റെ മത നിരപേക്ഷ നിലപാട് കൈവിടരുതെന്ന ഒടുവിലത്തെ പ്രസ്താവന പോലും ഡല്‍ഹിയില്‍ നിന്നായിരുന്നു. ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്ര സുകാരനായിരിക്കണമെങ്കില്‍ പാര്‍ട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. അതിനിടെ ഹൈക്കമാന്റുമായി തരൂര്‍ അത്ര നല്ല ബന്ധത്തിലല്ല. മോദി സ്തുതിയില്‍ തനിക്കൊപ്പം നിന്നില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.

ഹൈക്കമാന്റ് തരൂര്‍ വിവാദത്തില്‍ മുല്ലപ്പള്ളിക്ക് ഒപ്പമാണ്. കോണ്‍ഗ്രസിനെ രാജ്യം തറപറ്റിച്ചപ്പോള്‍ പിടിച്ചു നിര്‍ത്തിയ സംസ്ഥാനമാണ് കേരളം.അത് കേരളത്തിന്റെ ബി ജെ പി വിരുദ്ധത ഒന്നു കൊണ്ടു മാത്രമാണ്. തരൂരിനെ ചുമന്ന് കേരളത്തെ പിണക്കാന്‍ ഹൈക്കമാന്റ് ഒരുക്കമല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (11 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (14 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (25 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (39 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (55 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

Malayali Vartha Recommends