അഭയ കേസിന്റെ വിചാരണക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുത്ത് തുടര്‍നടപടി കൈക്കൊള്ളാനുള്ള നീക്കത്തില്‍ സി.ബി.ഐ

അഭയക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുത്ത് തുടര്‍ നടപടി കൈക്കൊള്ളാനുള്ള നീക്കത്തില്‍ സി.ബി.ഐ. വര്‍ഷങ്ങള്‍ക്കുശേഷം കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും സി.ബി.ഐ സുപ്രധാന സാക്ഷികളെന്ന് കണ്ടെത്തിയ നാലുപേര്‍ കൂറുമാറി. മറ്റ് മൂന്ന് സാക്ഷികള്‍ കൂറുമാറുമെന്ന സംശയത്തില്‍ അവരെ വിസ്തരിക്കാന്‍ തയ്യാറായതുമില്ല. കൂടാതെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആറുപേര്‍ മരിക്കുകയും ചെയ്തു.
ഫലത്തില്‍ സി.ബി.ഐ സമര്‍പ്പിച്ച സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന 13പേര്‍ സി.ബി.ഐക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കൂറുമാറുന്നതില്‍ ഏറെയും മതവിശ്വാസികളാണെന്ന വിലയിരുത്തലില്‍ സാക്ഷികളെ ബൈബിള്‍ തൊട്ട് സത്യം ചെയ്യിപ്പിക്കുന്ന കാര്യവും സി.ബി.ഐയുടെ പരിഗണനയിലുണ്ട്.
കേസില്‍ രഹസ്യമൊഴി നല്‍കിയ നാലാംസാക്ഷി സഞ്ജു പി. മാത്യു, 50ാം സാക്ഷി സിസ്റ്റര്‍ അനുപമ എന്നിവരാണ് പ്രധാനമായും മൊഴി മാറ്റിയത്. അതിനുപിന്നാലെ കോണ്‍വന്റെിലെ ജീവനക്കാരി അച്ചാമ്മയും 21ാം സാക്ഷി നിഷാറാണിയും മൊഴിമാറ്റി. ക്രിമിനല്‍ ചട്ടപ്രകാരം കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ ജോയന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ കോടതി അവധിയായതിനാല്‍ കേസിന്റെ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 16ന് വിചാരണ തുടരും.
"
https://www.facebook.com/Malayalivartha
























