Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

തോമസ് ഐസക്കിനെ കണ്ടം വഴി ഓടിക്കാൻ സി എ ജി; കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലും ഓഡിറ്റ് തടഞ്ഞ സംസ്ഥാന സർക്കാരിനെതിരെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ( സി എ ജി )നടപടിക്ക് നീക്കം

13 SEPTEMBER 2019 03:14 PM IST
മലയാളി വാര്‍ത്ത

കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലും ഓഡിറ്റ് തടഞ്ഞ സംസ്ഥാന സർക്കാരിനെതിരെ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ( സി എ ജി )നടപടിക്ക് നീക്കം തുടങ്ങി. സംസ്ഥാന സർക്കാർ പറയുന്നത് കേട്ട് വെറുതെയിരിക്കാൻ സി എ ജി തയ്യാറല്ല.

സി എ ജി രാജീവ് മെഹിർഷിയുമായി സി എജി ഉദ്യോഗസ്ഥർ ആവശ്യമായ കൂടിയാലോചന നടത്തിയ ശേഷം ഓഡിറ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148 പ്രകാരമാണ് സി എ ജി എന്ന ഭരണഘടനാ സ്ഥാപനം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സർക്കാരിന് ഉടമസ്ഥാവകാശമുള്ള എല്ലാ സ്ഥാപനങ്ങളും ഓഡിറ്റ് ചെയ്യാനുള്ള അധികാരം സി എജിക്കുണ്ട്. കണ്ണൂർ എയർപോർട്ട് ഒരു സർക്കാർ കമ്പനിയാണ്. അവിടെ ഓഡിറ്റ് തടയാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല.

സര്‍ക്കാര്‍ സി എ ജി ഓഡിറ്റ് നിഷേധിച്ചത് കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്നത് സി എ ജി കൈയ്യോടെ പിടികൂടും എന്ന ഭയമാണ് വിചിത്രമായ വാദങ്ങളുയര്‍ത്തി സി എ ജിക്ക് ഓഡിറ്റ് തടയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് കരുതേണ്ടി വരും .

സി എ ജിക്ക് കിഫ്ബിയുടെ ഓഡിറ്റ് നിഷേധിച്ച നടപടിയെ തികച്ചും വസ്തുത വിരുദ്ധമായ കാരണങ്ങള്‍ നിരത്തിയാണ് ധനമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചത്. തെറ്റായ വാദങ്ങളുയര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് ഇത്തരമൊരു നിലപാടല്ല പിന്തുടർന്നത്. തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ തീർത്തും സുതാര്യമാണെന്നാണ് ധനമന്ത്രി അക്കാലത്ത് വാദിച്ചിരുന്നത്. എന്നാൽ പിണറായി മന്ത്രിസഭയിൽ അംഗമായതോടെ ഐസക്കിന്റെ നിലപാട് പൂർണമായും മാറി. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ കടും പിടുത്തത്തിന്റെ ഫലമായി ഐസക്കിന് ധനവകുപ്പിൽ വേണ്ടത്ര സ്വാധീനമില്ലെന്ന പരാതിയും ഉയർന്നു.

അഴിമതി പിടിക്കപ്പെടുമെന്ന ഭയമില്ലങ്കില്‍ ഭരണഘടനാ സ്ഥാപനമായ സി എ ജിയുടെ ഓഡിറ്റിനെ സര്‍ക്കാരിന് തടയേണ്ട കാര്യമില്ല . സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് എന്നതിന്റെ എറ്റവും വലിയ തെളിവാണ് സി എ ജി ഓഡിറ്റ് തടയുന്ന സര്‍ക്കാര്‍ നടപടിയെന്നു കരുതേണ്ടി വരും .

2015-2016 വര്‍ഷം വരെ കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സി.എ.ജിയാണ് . എന്നാല്‍ 2017 മുതല്‍ സര്‍ക്കാര്‍ വിചിത്രമായ വാദമുയര്‍ത്തിയാണ് കിയാലിന്റെ സി.എ.ജി. ഓഡിറ്റ് തടഞ്ഞിരിക്കുന്നത്. 65 ശതമാനം പൊതമേഖല ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് സ്ഥിതികരിച്ചിട്ടും സി എ ജിക്ക് ഓഡിറ്റ് അനുമതി നിഷേധിച്ചു.

2009 ൽ അന്നത്തെ സി എ ജി ആയിരുന്ന വിനോദ് റായ് സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി സി എ ജി ഓഡിറ്റിന്റെ പരിധിയിൽ കൊണ്ടു വരാൻ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.സർക്കാർ ധനസഹായത്തിന്റെ 60 ശതമാനം സി എ ജി ഓഡിറ്റിന്റെ പരിധിയിൽ വരുന്നില്ലെന്നും സി എ ജി 2013 ൽ കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (6 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (43 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends