Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക ധ​ന ​കാ​ര്യ​വ​കു​പ്പ്​ വ​ക​മാ​റ്റി ; സം​സ്​​ഥാ​ന​ത്ത്​ 'റു​സ' ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​ത്തി​പ്പ്​ പ്ര​തി​സ​ന്ധി​യി​ല്‍

13 SEPTEMBER 2019 10:11 AM IST
മലയാളി വാര്‍ത്ത

സം​സ്​​ഥാ​ന​ത്ത്​ 'റു​സ' ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​ത്തി​പ്പ്​ പ്ര​തി​സ​ന്ധി​യി​ല്‍. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക ധ​ന ​കാ​ര്യ​വ​കു​പ്പ്​ വ​ക​മാ​റ്റി​യ​തോ​ടെയാണ് സം​സ്​​ഥാ​ന​ത്ത്​ നടപ്പിലാക്കേണ്ടുന്ന പ​ദ്ധ​തി ന​ട​ത്തി​പ്പ്​ പ്ര​തി​സ​ന്ധി​യിലായത്. 2020 മാ​ര്‍​ച്ചി​ന​കം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടുന്ന പ​ദ്ധ​തിയാണ് ഇപ്പോൾ പാതി വഴിയിലായിരിക്കുന്നത്. ആ​ദ്യ ​ഗ​ഡു​വി​​െന്‍റ 60 ശ​ത​മാ​നം തു​കയും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നൽകിയി​ട്ടും അ​തി​ൻറെ മൂ​ന്നി​ലൊ​ന്ന്​ തു​ക മാത്രമേ ​ കോ​ള​ജു​ക​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും കൊടുത്തിട്ടുള്ളൂ. പ​ദ്ധ​തിയുടെ ന​ട​ത്തി​പ്പ്​ പ്രതിസന്ധിയി​ലാ​യ​തോ​ടെ പ്ര​ശ്​​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട്​ നാ​ഷ​ന​ല്‍ റു​സ മി​ഷ​ന്‍ ഡ​യ​റ​ക്​​ട​ര്‍ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ല്‍​കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിനായുള്ള പദ്ധതിയാണ് റുസ പദ്ധതി. എന്നാൽ ഇതിൻറെ തുക ഇത് വരെ എത്തേണ്ടത് പോലെ എത്തിയിട്ടില്ല.

 'റു​സ' ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 116 കോ​ള​ജു​ക​ള്‍​ക്കായി ​ അ​ടി​സ്​​ഥാ​ന​ സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് വേണ്ടി ​ ര​ണ്ട്​ കോ​ടി വീ​ത​മാ​ണ്​ അ​നു​വ​ദിച്ച് കൊടുത്തത്.ഈ തുകയിലെ 60 ശ​ത​മാ​നം കേ​ന്ദ്ര​വി​ഹി​ത​വും 40 ശ​ത​മാ​നം സം​സ്​​ഥാ​ന വി​ഹി​ത​വു​മാ​ണ്. ആ​ദ്യ ഗ​ഡു​വാ​യി കോ​ള​ജു​ക​ള്‍​ക്ക്​ അ​നു​വ​ദി​ക്കേ​ണ്ടുന്ന ഒ​രു കോ​ടി​യി​ല്‍ 116 കോ​ള​ജു​ക​ള്‍​ക്ക്​ 60 ല​ക്ഷം രൂ​പ വീ​തം ഒ​രു വ​ര്‍​ഷം മു​മ്പ് ​ സം​സ്​​ഥാ​ന​ത്തി​ന്​ നൽകിയിട്ടുണ്ടായിരുന്നു . സം​സ്​​ഥാ​ന ​വി​ഹി​ത​മാ​യ 40 ല​ക്ഷം രൂ​പ​ കൂ​ടി ചേ​ര്‍​ത്ത്​ കോ​ള​ജു​ക​ള്‍​ക്ക്​ ഒ​രു കോ​ടി രൂ​പ വീ​തം ന​ല്‍​കേ​ണ്ടി​ട​ത്ത് ഇപ്പോൾ ​ 20 ല​ക്ഷം രൂ​പ വീ​തം മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ ന​ല്‍​കിയിരിക്കുന്ന​ത്. ​ഇതി​ല്‍ മാ​ത്രം കേ​ന്ദ്ര​വി​ഹി​ത​മാ​യി 69.6 കോ​ടി ല​ഭി​ച്ചി​ട്ടും അ​തു​പോ​ലും സം​സ്​​ഥാ​ന സ​ര്‍​ക്കാർ കോ​ള​ജു​ക​ള്‍​ക്ക്​ ന​ല്‍​കിയിട്ടില്ല എന്നതാണ് സത്യം.

തു​ക അ​നു​വ​ദി​ക്കാ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പി​ല്‍​ നി​ന്ന്​ അ​ടി​ക്ക​ടി ഫ​യലുകൾ അ​യ​ക്കു​ന്നു​ണ്ടെ​ങ്കി​ല​ും സംസ്ഥാനം നേരിടുന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ​കാ​ര​ണം ഗ​ഡു​ക്ക​ളാ​യി മാത്രമേ ​ ന​ല്‍​കാ​ൻ കഴിയുകയുള്ളൂ എന്ന നി​ല​പാ​ടി​ലാ​ണ്​ ധ​ന​വ​കു​പ്പ്. മാത്രമല്ല എം.​ജി, കു​സാ​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക്​ നൂ​ത​ന ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 'റു​സ'​യി​ല്‍​നി​ന്ന്​ 50 കോ​ടി വീ​തം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ല്‍ ആ​ദ്യ​ഗ​ഡു​വാ​യി ര​ണ്ട്​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും നാ​ല​ര​ക്കോ​ടി രൂ​പ വീ​തം മാറ്റിയിട്ടു​ണ്ട്. ഇ​തി​ലേ​ക്ക്​ സം​സ്​​ഥാ​ന ​വി​ഹി​തം കൂ​ടി ചേ​ര്‍​ത്ത്​ 7.5 കോ​ടി രൂ​പ വീ​ത​മാ​ണ്​ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക്​ ന​ല്‍​കേണ്ടുന്ന​ത്. എ​ന്നാ​ല്‍, ​ 2.55 കോ​ടി വീ​തം മാത്രമാണ് സം​സ്​​ഥാ​ന സ​ര്‍​ക്കാ​ന്‍ ന​ല്‍​കി​യ​ത് . കേ​ന്ദ്ര​ത്തിൽ നിന്നും ല​ഭി​ച്ച തു​ക​പോ​ലും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​റി​നാ​യിട്ടി​ല്ല. അ​ഞ്ച്​ സ്വ​യം​ഭ​ര​ണ ​േകാ​ള​ജു​ക​ള്‍​ക്ക്​ മാ​ത്ര​മാ​ണ്​ ആ​ദ്യ​ഗ​ഡു തു​ക കൃ​ത്യ​മാ​യി കിട്ടിയത്.

റു​സ പ​ദ്ധ​തി​യി​ല്‍ വ​യ​നാ​ട്ടി​ല്‍ അ​നു​വ​ദി​ച്ച മോ​ഡ​ല്‍ ഡി​ഗ്രി കോ​ള​ജി​ന്​ സ്​​ഥ​ലം ക​ണ്ടെ​ത്താ​നും ഇത് വരെ ക​ഴി​ഞ്ഞി​ട്ടി​ല്ല. 12 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് സ്ഥലം കണ്ടെത്താനാവാതെ പകുതി വഴിയിൽ കിടക്കുന്നത്​. ഇ​തി​ല്‍ ​കേന്ദ്ര​വി​ഹി​ത​മാ​യ 7.5 കോ​ടി രൂ​പ​ക്ക്​ അ​നു​മ​തി​യാ​യിട്ടുണ്ട്. സ്​​ഥ​ലം ല​ഭ്യ​മാ​ക്കി അ​റി​യി​ച്ചാ​ല്‍ മാത്രമെ തു​ക ല​ഭി​ക്കുകയുള്ളൂ. കേ​ന്ദ്ര​വി​ഹി​ത​മാ​യി ല​ഭി​ച്ച തു​ക വ​ക​ മാ​റ്റി​യ​തോ​ടെ​യാ​ണ്​ 'റു​സ' പ​ദ്ധ​തി ന​ട​ത്തി​പ്പ്​ അ​വ​താ​ള​ത്തി​ലാ​യിരിക്കുന്നത്. തു​ക ചെ​ല​വ​ഴി​ച്ച​തി​​െന്‍റ ക​ണ​ക്ക്​ സ​മ​ര്‍​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ ഗ​ഡു കിട്ടുകയുമുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (7 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (44 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends