Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഭാര്യയും, മക്കളും,പോയി പിന്നാലെ കാമുകിയും:- ബാലുശ്ശേരിയുടെ ഗായകൻ കുടുങ്ങിയത് മുത്തലാഖിൽ- അഴിക്കുള്ളിൽ നെഞ്ചത്തടിച്ച് ഷമ്മാസ് കിനാലൂര്‍

13 SEPTEMBER 2019 01:36 PM IST
മലയാളി വാര്‍ത്ത

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കോഴിക്കോട് സ്വദേശിയായ ഗായകനും കാമുകിയായ വീട്ടമ്മയും ഒളിച്ചോട്ടക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഗായകനെതിരെ മുത്തലാഖ് കേസ്. ഗായകനായ ഷമ്മാസ് കിനാലൂരിനെതിരെയാണ് മുത്തലാഖ് നിയമപ്രകാരം കേസെടുത്തത്. ഷമ്മാസിന്റെ ഭാര്യയുടെ പരാതിയാണ് കേസ്. കഴിഞ്ഞ മാസം 30നാണ് ഷമ്മാസ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച്‌ പോയത്. ഒരു വിവാഹ വീട്ടിലെ ഗാനമേളയ്ക്കിടെയാണ് ഷമ്മാസ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണിലൂടെ കൂടുതല്‍ അടുത്ത ഇവര്‍ കുടുംബത്തെ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു. ഷമ്മാസിനൊപ്പം പോയ യുവതിക്ക് ഭര്‍ത്താവും ഒരു മകളുമാണുള്ളത്. ഷമ്മാസിന് മൂന്ന് കുട്ടികളുണ്ട്. ആഗസ്റ്റ് 30തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച്‌ യുവാവിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്‌റ്റേഷനിലും യുവതിയുടെ ഭര്‍ത്താവ് നല്ലളം സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായകനെയും യുവതിയെയും കണ്ടെത്തിയത്.

മകളെ ഉപേക്ഷിച്ച്‌ കാമുകനായ ഷമ്മാസി(35)നൊപ്പം ഒളിച്ചോടിയതിനാണ് ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ഷിബിന (31) ജയിലിലാണ്. ഓണം അവധിയായതിനാല്‍ ഇരുവരും ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ തുടരുകയാണ്. ഈ കഴിഞ്ഞ മുപ്പതിനാണ് ഷിബിനയെയും ഷമ്മാസിനെയും കാണാതായത്. ഇതിനെ തുടര്‍ന്ന് ഷിബിനയുടെ ഭര്‍ത്താവും ഷമ്മാസിന്റെ ഭാര്യയും നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്. പരാതി കിട്ടിയ പൊലീസ് ഇവര്‍ കൊട്ടാരക്കരയുണ്ടെന്ന് കണ്ടെത്തുകയും ഇവരെ ബാലുശ്ശേരി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോഴിക്കോട് നിന്നും ഇവര്‍ കോട്ടയത്തേക്കാണ് പോയത്. കോട്ടയത്ത് നിന്നുള്ള ഒരു സുഹൃത്ത് ആണ് കൊട്ടാരക്കര ഇവര്‍ക്ക് വീട് ശരിപ്പെടുത്തികൊടുത്തത്. കൊട്ടാരക്കരയുള്ള ഇവരുടെ താമസത്തെക്കുറിച്ച്‌ സൂചന ലഭിച്ചപ്പോള്‍ പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു.

ഷമ്മാസ് ഒരു ദിവസം രാത്രി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഇവരോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇവര്‍ ബാലുശ്ശേരി എത്തിയപ്പോഴാണ് അറസ്റ്റിലും ഒടുവില്‍ ജയിലിലും ആയത്. മാസങ്ങള്‍ക്കു മുമ്പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും ഷിബിനയും തമ്മില്‍ പരിചയപ്പെട്ടത്. ഈ ബന്ധമാണ് അടുപ്പത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും ഒടുവില്‍ ജയില്‍ വാസത്തിലേക്കും എത്തിച്ചത്. നടുവണ്ണൂര്‍ സ്വദേശിയായ ഷിബിനയെ കാണാനില്ലെന്ന് കാണിച്ച്‌ ഷിബിനയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഷിബിനയും ഷമ്മാസും തമ്മിലുള്ള അടുപ്പം ഷിബിനയുടെ ഭര്‍ത്താവ് പരാതിയില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് ഷമ്മാസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയും കമിതാക്കളുടെ അറസ്റ്റില്‍ എത്തിപ്പെടുകയും ചെയ്തത്.

ഷമ്മാസിനും ഷിബിനയ്ക്കുമെതിരെ ഐപിസി 109, 317, ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് 75, 87 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് ചുമത്തുന്നതാണ് ഐപിസി 317-ാം വകുപ്പ്. കുട്ടിയെ ഉപേക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ അച്ഛനോ അമ്മയോ സ്ഥലം വിടുന്നതിനെതിരെയാണ് ഈ വകുപ്പ് ചുമത്താറുള്ളത്. ഇതിന് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കുട്ടികളെ തെരുവില്‍ ഉപേക്ഷിച്ച്‌ പോകുന്നവരെ കുടുക്കാനാണ് ഈ വകുപ്പ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇതിലേക്ക് ഗൂഢാലോചന കുറ്റം കൊണ്ടു വരാനാണ് ഐപിസിയിലെ 109-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. അങ്ങനെ കാമുകീ കാമുന്മാരുടെ ഒളിച്ചോട്ടത്തിന് അതീവ സങ്കീര്‍ണ്ണമായ കേസാണ് ചുമത്തിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ ഇവര്‍ക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കാത്തതും. ഇതിന് വേണ്ടി മാത്രമാണ് ഈ കേസുകള്‍ ചുമത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂര്‍ എന്ന ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്. അടിപൊളി ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും പാടി യുവാക്കളെ കൈയിലെടുക്കുന്ന ഗായകന്‍ മുസ്ലിം ഭക്തി ഗാനങ്ങള്‍ പാടി മതവിശ്വാസികളുടെയും ഹരമായി മാറി. നാന്‍ ഓട്ടോക്കാരനും തുംസെ മില്‍നെ കി തമന്നാഹേയുമൊക്കെ പാടി ആളുകളെ ത്രസിപ്പിക്കുകയും അള്ളാവിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ ഒക്കെ പാടി വിശ്വാസികളുടെ കൈയടി നേടുകയുമൊക്കെ ചെയ്തിരുന്ന ഈ യുവ ഗായകന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (5 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (42 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends