Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഊറിച്ചിരിച്ച് പിണറായി... മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് കെട്ടിപ്പൊക്കിയ നവോത്ഥാന സമിതി ഒരു മണ്ഡലകാലം തീരുന്നതിന് മുമ്പേ തകര്‍ന്നടിഞ്ഞു; പൊന്നുമോനെ രക്ഷിച്ച മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാന്‍ മുന്നോട്ട് വന്ന് വെള്ളാപ്പള്ളി നടേശന്‍; ഒരു സുഗതന്‍ പോയാല്‍ ഒന്നും സംഭവിക്കില്ല

13 SEPTEMBER 2019 03:17 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിവാദത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. അതിന് പിന്നാലെ വനിതാമതില്‍ പണിയുകയും പിറ്റേ ദിവസം കനകദുര്‍ഗയേയും ബിന്ദുവിനേയും ശബരിമലയില്‍ കയറ്റുകയും ചെയ്തു. ഇതോടെ നവോത്ഥാനക്കാര്‍ കൂട്ടയടിയായി. അന്ന് തുടങ്ങിയ സ്വര ചേര്‍ച്ചയില്ലായ്മ ഇപ്പോള്‍ പിളര്‍പ്പിലുമായി. നവോത്ഥാന സമിതി നേതാവ് സി.പി. സുഗതന്റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്റിലെ 54 സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചതോടെയാണ് പിളര്‍പ്പിലേക്ക് നീങ്ങിയത്.

മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഗള്‍ഫില്‍ നിന്നും രക്ഷിച്ചതിന്റെ നന്ദിസൂചകമായി വെള്ളാപ്പള്ളി നടേശന് കിട്ടിയ ആദ്യ അവസരമാണിത്. അതിനാല്‍ തന്നെ മുഖ്യമന്ത്രി പറയും മുമ്പുതന്നെ വെള്ളാപ്പള്ളി വിഷയത്തില്‍ പ്രതികരിച്ചു. ഒരു സുഗതന്‍ പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും നവോത്ഥാന സമിതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമിതിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം അറിയിച്ച ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍സെക്രട്ടറിയും നവോത്ഥാനസമിതി വൈസ് ചെയര്‍മാനുമായ സി.പി. സുഗതനെയും വെള്ളാപ്പള്ളി ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സുഗതന്‍ കടലാസ് പുലിയാണ്. അദ്ദേഹത്തിന് പാര്‍ലമെന്ററി വ്യോമോഹങ്ങളാണ്. ഒരു സുഗതന്‍ പോയത് കൊണ്ട് ഒന്നുമാകില്ല. സമിതി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകും. എസ്.എന്‍.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടുകളില്ല. രാഷ്ട്രീയമില്ലാത്തതിന്റെ പേരിലാണ് നിലപാടുകളില്ലെന്ന വിമര്‍ശനം ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാന സമിതിയില്‍ നിന്നും പിന്മാറുകയാണെന്ന് ഹിന്ദു പാര്‍ലമെന്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാര്‍ലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാര്‍ലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങള്‍ക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാനസമിതിയില്‍ തുടരാന്‍ തടസ്സമുണ്ടാവില്ലെന്നും അംഗ സംഘടനകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സുഗതന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അത് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടര്‍പ്രവര്‍ത്തനത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്നും കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ രൂപീകരണ യോഗത്തില്‍ ഹിന്ദു പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച് 94 സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാടുകളെ പുതിയ സര്‍ക്കുലറില്‍ തള്ളിപ്പറഞ്ഞിട്ടില്ല. കണ്‍വീനര്‍ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷ വിമര്‍ശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായ ഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍.

ശബരിമല വിഷയത്തിന്റെ തുടക്കത്തില്‍ സന്നിധാനത്ത് യുവതികളെ തടയുന്നതിന് നേതൃത്വം നല്‍കിയ നേതാവ് കൂടിയാണ് സുഗതന്‍. പിന്നീടാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തി നവോത്ഥാനസമിതിയുമായി ചേര്‍ന്നത്. വീണ്ടും സുഗതന്‍ പഴയ തട്ടകത്തിലേക്കാണോ പോകുന്നതെന്നറിയാന്‍ ഏറെ ആകാക്ഷയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (3 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (40 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends