Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

തിരുവോണനാളില്‍ വിളമ്പിയ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷ ബാധ; പായസം ഉണ്ടാക്കിയ വ്യക്തിക്കെതിരെ കേസ്

13 SEPTEMBER 2019 11:29 AM IST
മലയാളി വാര്‍ത്ത

തിരുവോണനാളില്‍ വിളമ്പിയ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചേലക്കര വെങ്ങാനെല്ലൂരിലാണ് പായസം കഴിച്ചവർക്ക് പണി കിട്ടിയിരിക്കുന്നത്. പായസം വിതരണം ചെയ്ത കാറ്ററിങ് ജീവനക്കാരനെ വെങ്ങാനെല്ലൂര്‍ പ്ലാഴി ശശി (63)യുടെ പേരില്‍ പോലീസ് കേസെടുക്കുകയുണ്ടായി.ശശിയുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭഷ്യ വിഷ ബാധ ഉണ്ടായതിന് പിന്നാലെ സ്ഥാപനം അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് . 20,000 രൂപ പിഴയും വിധിച്ചു.

എല്ലാ വര്‍ഷവും ശശി തിരുവോണനാളില്‍ പാലടപ്പായസം പാക്കറ്റുകളിലാക്കി വില്‍ക്കാറുണ്ട്. പായസം വാങ്ങി കുടിച്ചവര്‍ക്ക് വൈകീട്ടോടെയായിരുന്നു ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.  ചേലക്കര ഗവ. താലൂക്ക് ആശുപത്രിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിൽ 65 പേരും സ്വകാര്യ ആശുപത്രിയില്‍ 25 പേരും ചികിത്സ തേടിയിരിക്കുകയാണ്. കുട്ടികളും പ്രായമായവരുമടക്കം ആശുപത്രിയില്‍ ചികിത്സതേടിയെത്തി. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തിരുവോണ ദിവസമായതിനാൽ ഭൂരിഭാഗം ഡോക്ടര്‍മാരും അവധിയിയായിരുന്നു. അസ്വസ്ഥതകളോടെ എത്തിയ നിരവധി പേര്‍ കുടുങ്ങി.ഇതിന് പിന്നാലെ ചികിത്സ തേടിയെത്തിയവർക്ക്‌ സഹായമായത് കളക്ടറുടെയും എംപിയുടെയും ഇടപെടലാണ്. ഇതോടെ കൂടുതല്‍ ഡോക്ടര്‍മാർ വരികയും ചികിത്സ തുടങ്ങുകയും ചെയ്തു.

പ്രാഥമിക ചികിത്സ കഴിഞ്ഞ് രോഗികള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. എന്നാല്‍ പായസത്തിലുണ്ടായ വിഷബാധ എങ്ങനെ ഉണ്ടായതാണെന്ന് അറിയില്ലെന്നാണ് കാറ്ററിങ് ഉടമയുടെ പ്രതികരണം. 40 ലിറ്ററിന്റെ ഒമ്പത് പ്ലാസ്റ്റിക് കാനും 30 പാക്കറ്റുകളുമായി 375 ലിറ്റര്‍ പാലാണ് വാങ്ങിയിരുന്നത്. 300 ലിറ്റര്‍ പാലടയാണ് വിതരണം ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസര്‍ വികെ പ്രദീപ് കുമാര്‍ ബുധനാഴ്ച രാത്രിയിൽ പായസത്തിന്റെ സാമ്പി ളുകള്‍ ശേഖരിച്ചു. പായസമുണ്ടാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തുകയും ചെയ്തു . ഉടമ വെങ്ങാനെല്ലൂര്‍ പ്ലാഴി ശശിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് പായസം ഉണ്ടാക്കി കൊണ്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (4 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (41 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends