Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

നിര്‍ണായക നീക്കങ്ങള്‍... അവസാന പ്രതീക്ഷയും കൈവിട്ട പാകിസ്താന്‍ പ്രകോപന യുദ്ധത്തിലേക്ക്; ഇന്ത്യയുമായി ഒരപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് വിദേശകാര്യ മന്ത്രി; ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ എന്തും സംഭവിക്കാം

13 SEPTEMBER 2019 03:33 PM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ പ്രകോപിക്കാനൊരുങ്ങുകയാണ് പാകിസ്ഥാന്‍. പാക് അധീന കാശ്മീരില്‍ കാശ്മീര്‍ പ്രഖ്യാപനം നടത്താനിരിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്നാലെ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും. ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയാണ് ഷാ മഹ്മൂദ് ഖുറേഷി ഉയര്‍ത്തുന്നത്. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളനത്തിനിടെ മാധ്യമങ്ങളോടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന് അറിയുന്നവരാണ് പാകിസ്താനും ഇന്ത്യയും. എന്നാല്‍ ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ എന്തും സംഭവിക്കാം. അപ്രതീക്ഷിതമായ ഒരു യുദ്ധം തള്ളികളയാനാവില്ല്. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം നടക്കണം. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറെ കണ്ട് സംസാരിച്ചു. പാകിസ്താന്റെയും ഇന്ത്യയുടെയും അധീനതയിലുള്ള കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവരെ ക്ഷണിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷണര്‍ ഇരുപ്രദേശങ്ങളും സന്ദര്‍ശിച്ച് കഴിയുന്നത്ര വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തണം. അതിലൂടെ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ലോകത്തിന് മനസിലാക്കാമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

സമാധന ചര്‍ച്ചകളെ അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്. ഒരു ബഹുമുഖ ഫോറത്തിലോ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ വേണ്ടി വരും. അമേരിക്ക അത്തരമൊരു കര്‍ത്തവ്യം ഏറ്റെടുക്കുകയാണെങ്കില്‍ നന്നായിരിക്കും. അവര്‍ക്ക് മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ പാടില്ലെന്ന ഇന്ത്യന്‍ നിലപാടുകള്‍ക്ക് എതിരായാണ് പാകിസ്താന്‍ മന്ത്രിയുടെ ഈ നിലപാട്.

അതേസമയം പാകിസ്താന്റെ നിലപാടുകളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തന്നെ തിരിച്ചടിക്കുന്നതാണ്. അതിര്‍ത്തികളില്‍ മതിയായ സേനകളെ സജ്ജമാക്കിയിട്ടുണ്ട്.
പാക് അധീന കാശ്മീരിനെപ്പറ്റിയും വ്യക്തമായ സൂചന ഇന്ത്യ നല്‍കുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കരസേന മേധാവി ബിപിന്‍ റാവത്തയുടെ പ്രസ്താവന. പാക് അധീന കശ്മീര്‍ നേടിയെടുക്കുന്നതിനായി എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും നടപ്പാക്കാന്‍ കരസേന തയ്യാറാണ്. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നാണ് കരസേനാ മേധാവി വ്യക്തമാക്കിയത്.

ഇനി പാകിസ്താനുമായി ചര്‍ച്ച നടത്തുന്നത് പാക് അധിനിവേശ കാശ്മീരിന്റെ വിഷയത്തില്‍ മാത്രമായിരിക്കുമെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാട് ഇന്ത്യ പുന:പരിശോധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യം എന്തിനും തയാറാണെന്ന പ്രസ്താവനയുമായി കരസേന മേധാവി രംഗത്തെത്തിയത്.

അതേസമയം തന്നെ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് തുടര്‍ച്ചയായ തിരിച്ചടികളാണ് പാകിസ്താന്‍ നേരിടുന്നത്. ഏറ്റവുമൊടുവില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ പോലും കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെ പാകിസ്താന്‍ വീണ്ടും ഒറ്റപ്പെടുകയും ചെയ്തു. ലോകത്തിന്റെ പലഭാഗത്ത് നിന്നും തിരിച്ചടി നേരിട്ടിട്ടും പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്‍ വന്‍ പ്രതിഷേധ സമ്മേളനത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധലഭിക്കാന്‍ വേണ്ടിയാണ് പാക് പ്രധാനമന്ത്രി വെള്ളിയാഴ്ച മുസാഫറബാദില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇത് പാകിസ്താന് തന്നെ തിരിച്ചടി നല്‍കുമെന്നാണ് ഇന്ത്യ കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (6 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (43 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (4 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends