പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൊലപാതകത്തിൽ ; പ്രതികളെ കണ്ടെത്താനാവാതെ പോലീസ്

പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തിൽ . തൃശൂര്‍ മാപ്രാണത്താണ് സംഭവം. ലോട്ടറി വ്യാപാരിയായ മാപ്രാണം സ്വദേശി രാജന്‍(65)ആണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ മരുമകന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച്ച രാത്രി 12മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജന്റെ വീടിന് മുന്നിലുള്ള തിയേറ്റര്‍ ഉടമയും ജീവനക്കാരനുമാണ് കുറ്റവാളികൾ. വെള്ളിയാഴ്ച്ച രാത്രി രാജന്റെ വീടിന് മുന്നിലുള്ള വര്‍ണ തിയേറ്ററിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പോലീസ് ഭാഷ്യം.
സംഭവം ഇങ്ങനെ : വർണ്ണ തിയേറ്ററിന് മുന്നിലുള്ള പാര്‍ക്കിങ്ങ് സ്ഥലം മുഴുവൻ വണ്ടികൾ പാർക്ക് ചെയ്തു കഴിഞ്ഞാൽ രാജന്റെ വീടിന് സമീപമാണ് വാഹനങ്ങള്‍ കൊണ്ടിടുക. എന്നാൽ ഈ പ്രവർത്തിക്കെതിരെ രാജന്‍ മുന്നേ തന്നെ തിയേറ്റര്‍ നടത്തുന്നവരോട് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയത്തെ സംബന്ധിച്ച് ഉണ്ടായ സംസാരം വാക്കേറ്റത്തിലേക്ക് കടന്നു. എന്നാൽ വഴക്ക് ഇത് കഴിഞ്ഞ് രാത്രി 12 മണിയോടെ എത്തിയ ആക്രമികള്‍ രാജന്റെ വീട്ടില്‍ കയറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രാജന്‍ ഏറെ നേരം രക്തം വാര്‍ന്ന് കിടക്കുകയും സംഭവസ്ഥത്തു വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. രാജനെ അക്രമിക്കുന്നതിനൊപ്പം തന്നെ വീട്ടിലുണ്ടായിരുന്നു മരുമകനെയും ആക്രമികള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ പോലീസിന് പിടികൂടാനായില്ല.
https://www.facebook.com/Malayalivartha
























