വയോധികന് റോഡില്‍ തളര്‍ന്നു വീണു, കൈത്താങ്ങുമായി വനിതാ പൊലീസ്!
ഒരു വനിതാപൊലീസുദ്യോഗസ്ഥയുടെ സമയോചിത ഇടപെടല്‍, മരണത്തിന്റെ പടിവാതില്ക്കല്നിന്നു ഒരു വയോധികനെ തിരിച്ചുകൊണ്ടുവന്നു. വെള്ളിയാഴ്ച രാവിലെ 10.30-ന് കലൂരിലായിരുന്നു സംഭവം.
രാവിലെ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങാനിറങ്ങിയതാണ്് പോണേക്കര മാനംഞ്ചാത്ത് വീട്ടില്‍ കെ.വി.ബാബു. കലൂരിലെ തിരക്കില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മഹിളാമണി എന്ന വനിതാപോലീസുദ്യോഗസ്ഥ.
റോഡ് മുറിച്ച് കടക്കാന്‍ ബാബു, മഹിളാമണിയുടെ സഹായം തേടി. നടക്കുന്നതിനിടെ പ്രയാസം തോന്നിയ ബാബു ഇവരുടെ കൈകളില്‍ മുറുകെ പിടിക്കുകയായിരുന്നു. നെഞ്ചു വേദനിക്കുന്നെന്നു പറഞ്ഞതോടെ റോഡിനു സമീപത്തായി ഇരുത്തി. സമീപത്തെ ഹോട്ടലില്‍നിന്നു വെള്ളം വാങ്ങി കൊടുത്തെങ്കിലും ഛര്‍ദിച്ചു. ബോധം മറയുന്നതിനു മുന്‍പ് ബാബുവില്‍നിന്നു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ മഹിളാമണി വാങ്ങി വിവരം നല്കി. ഉടന്‍ ഓട്ടോ വിളിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ ഹൃദയത്തില്‍ രണ്ട് ബ്ലോക്ക് ഉണ്ടെന്നും പെട്ടെന്ന് എത്തിച്ചതിനാല്‍ രക്ഷിക്കാനായിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മഹിളാമണി അറിയിച്ചതിനുസരിച്ചു ബാബുവിന്റെ ഭാര്യയും മക്കളും ആശുപത്രിയിലെത്തി. ആന്‍ജിയോഗ്രാം കഴിഞ്ഞ് നിരീക്ഷണത്തിലാണു ബാബു ഇപ്പോള്‍. ബന്ധുക്കളെത്തിയശേഷമാണു മഹിളാമണി തിരിച്ച് സ്റ്റേഷനിലെത്തിയത്.
റോഡില്‍ നഷ്ടപ്പെടുമായിരുന്ന അപരിചിതനായ ഒരു മനുഷ്യന്റെ ജീവന് സുരക്ഷിതമാക്കിയ മഹിളാമണിക്ക് അഭിനന്ദനങ്ങളുമായി സഹപ്രവര്‍ത്തകരും ട്രാഫിക് എസി ഫ്രാന്‍സിസ് ഷെല്‍ബി ഉള്‍പ്പെടെയുള്ളവരും വിളിച്ചു. ബാബുവിന്റെ കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. 19 വര്‍ഷമായി പൊലീസ് സേനയിലുള്ള മഹിളാമണി ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്. ചേര്‍ത്തല സ്വദേശിയായ മഹിളാമണി കുടുംബസമേതം എറണാകുളത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണു താമസം.
https://www.facebook.com/Malayalivartha