പാമോയില്‍കേസ്, വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഏറെ കോളിളക്കം സൃഷ്ടിച്ച പാമോയില്‍ അഴിമതിക്കേസ് പരിഗണിക്കവെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ കേസിനെ വി.എസ് ഉപയോഗിക്കുന്നതെന്ന് കോടതിയ്ക്ക് സംശയമുണ്ടെന്ന് ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന നിലപാടാണ് വി.എസിന്റേതെന്നും കോടതി ആരാഞ്ഞു.
പാമോയില്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കൂടുതല്‍ രേഖകള്‍ ഹാജരക്കാന്‍ നാലാഴ്ചത്തെ കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് വി.എസ് മറ്റൊരു അപേക്ഷയും നല്‍കിയിരുന്നു.
രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെടുന്ന വി.എസ് അവ എന്താണെന്ന് വ്യക്തമാക്കുന്നില്ല. കേസ് നീട്ടിക്കൊണ്ടു പോവാനും കോടതിയുടെ സമയം പാഴാക്കാനുമാണ് വി.എസ് ശ്രമിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. കേസ് നീട്ടിക്കൊണ്ടു പോകുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണോ വി.എസ് ലക്ഷ്യം വയ്ക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഇനിയും കേസ് നീട്ടിക്കൊണ്ടു പോവാനാണ് വി.എസിന്റെ ശ്രമമെങ്കില്‍ കോടതിക്ക് അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് പിഴയും വിധിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























