മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൊകുന്നേരം ചേരും. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ അറ്റോര്‍ണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്‌ലാറ്റുടമകളുടെ എതിര്‍പ്പും സത്യവാങ്മൂലമായി 20ന് കോടതിയില്‍ നല്‍കും. താമസക്കാര്‍ ഒഴിഞ്ഞ്‌പോകാന്‍ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍നടപടി യോഗം ചര്‍ച്ച ചെയ്യും.
സെപ്തംബര്‍ 20നുള്ളില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പൊലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.
https://www.facebook.com/Malayalivartha
























