താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല; കോട്ടയത്ത് രണ്ട് കല്യാണവീടുകളെ ചതിച്ച് കേറ്ററിംഗ് സംഘം മുങ്ങി...

വിവാഹ ചടങ്ങുകൾ കഴിഞ്ഞ് അതിഥികൾ സദ്യ കഴിക്കാൻ എത്തിയപ്പോൾ കുടിവെള്ളം പോലും ഒരുക്കാതെ കേറ്ററിംഗ് സംഘം മുങ്ങി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഉദയം കേറ്ററിംഗ്' ഉടമ വിഷ്ണുവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.കോട്ടയം കഞ്ഞിക്കുഴിയിലും മുണ്ടക്കയം ചോറ്റിയിലുമായി ഒരേ ദിവസം നടന്ന രണ്ട് വിവാഹച്ചടങ്ങുകളിലാണ് ലക്ഷങ്ങൾ വാങ്ങി കേറ്ററിംഗ് സംഘം വഞ്ചന നടത്തിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ വച്ച് നടത്തിയ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് സാധാരണക്കാരായ കുടുംബങ്ങൾ ഈ സ്ഥാപനത്തിന് ഓർഡർ നൽകിയത്.
https://www.facebook.com/Malayalivartha


























