വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി; മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവൃത്തികൾക്ക് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ തുടക്കം കുറിച്ചു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായി റോഡുകൾ 20 മീറ്റർ വീതി കൂട്ടാനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
എന്നാൽ പിന്നീട് വന്ന സർക്കാർ അത് 18 മീറ്ററാക്കി ചുരുക്കി. വീണ്ടും 20 മീറ്ററാക്കാൻ ഇപ്പോൾ ശ്രമിച്ചാൽ കാലതാമസം നേരിടും. കാലതാമസമില്ലാതെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
73.61 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തമംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് - വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം - പേരൂർക്കട റോഡ്, മണ്ണറക്കോണം ജംഗ്ഷൻ വികസനം എന്നിവ ഉൾപ്പെട്ട 7.215 കിലോമീറ്റർ റോഡിന്റെ വികസനമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തെ റോഡിന്റെ ഇരുവശം ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നതെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി
https://www.facebook.com/Malayalivartha

























