Widgets Magazine
22
Oct / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...


ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

ആ വീഡിയോ കൊടുക്കരുത്... നടിയെ തട്ടികൊണ്ടിപോയി ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തമായ നടപടികളുമായി ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയില്‍; കേസിലെ സാക്ഷികളില്‍ പലരും ദിലീപുമായി വീണ്ടും സൗഹൃദത്തിലാകുന്നതായ സൂചനകള്‍ പുറത്തു വന്നതോടെ നടിക്ക് പൂര്‍ണ പിന്തുണയുമായി മഞ്ജു വാര്യര്‍

17 SEPTEMBER 2019 01:45 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനഴവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപിനെതിരെ നടി സുപ്രീംകോടതിയെ സമീപിപ്പിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ ആവശ്യം.

12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്നും നടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കക്ഷി ചേരണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറണോ എന്ന കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിചച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ല ജഡ്ജിക്ക് തീരുമാനിക്കാം. എന്നാല്‍ തൊണ്ടി മുതലണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സുപ്രധാനമായ ഈ വിധിയാണ് വിനയാകുന്നത്.

മെമ്മറി കാര്‍ഡ് രേഖയാണെന്നും അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇക്കാര്യം അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയിലേക്ക് പോയിരിക്കുന്നത്. ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമൊഴി നല്‍കാനാകില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തിരുന്നു.

അതേസമയം നടിയുടെ അപേക്ഷ പോരാട്ടം തുടരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. കേസിലെ സാക്ഷികളില്‍ പലരും ദിലീപുമായി വീണ്ടും സൗഹൃദത്തിലാകുന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അടക്കം വിചാരണയില്‍ എടുക്കുന്ന നിലാപാടുകള്‍ എന്താകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് നടിയുടെ പുതിയ നിലപാട്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഈ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കള്ളക്കളികള്‍ ഉണ്ടാകുമോ എന്ന സംശയവും സജീവമാണ്. സിനിമാക്കാരായ സാക്ഷികളില്‍ ഭൂരിഭാഗം പേരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവരുടെ നിലപാട് വിചാരണയെ സ്വാധീനിക്കും. ഈയൊരു സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ നിയമ യുദ്ധത്തിന് നടി എത്തുന്നത്.

അതേസമയം പഴയ പോലെ തന്നെ നടിക്ക് മഞ്ജുവാര്യര്‍ വലിയ പിന്തുണ നല്‍കുന്നുവെന്നാണ് പറയുന്നത്. ആ ഒരു പിന്തുണയാണ് നടിയെ സുപ്രീം കോടതിയില്‍ വീണ്ടും എത്തിച്ചത്. ദിലീപിന്റെ ആദ്യ ഭാര്യയാണ് മഞ്ജു വാര്യര്‍. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ അടുപ്പം പുറത്ത് പറഞ്ഞതിനാണ് അക്രമിക്കപ്പെട്ട നടിയേയും ദിലീപിനേയും ശത്രുതയിലെത്തിച്ചതെന്നാണ് കേസ്. ഇതിന്റെ പ്രതികാരമാണ് പള്‍സര്‍ സുനിയുടെ ആക്രമണത്തിലേക്ക് എത്തിയതെന്നാണ് മൊഴി. നടിക്ക് അതിശക്തമായ പിന്തുണയാണ് മഞ്ജു വാര്യര്‍ ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ഇതിനിടെയിലും മഞ്ജുവുമായി പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ദിലീപും ശ്രമിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ഉത്തരേന്ത്യന്‍ പ്രളയത്തില്‍ കുടുങ്ങിയ സമയത്ത് ദിലീപിന്റെ ഇടപെടല്‍ വളരെ ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെയാണ് നടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോമാന്റിക്കിന്റെ പോസ്റ്ററിനെ കുറിച്ച് രാംഗോപാല്‍ വര്‍മ പ്രതികരിച്ചത്?  (19 minutes ago)

അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...  (23 minutes ago)

ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...  (32 minutes ago)

മരടിലെ 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ കൈമാറും  (39 minutes ago)

തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞ്... ഭയന്ന് വിറച്ച് അമ്മ  (53 minutes ago)

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (1 hour ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (2 hours ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (2 hours ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (3 hours ago)

ആര്ക്കും കൊടുത്തില്ല ഗോ എയർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്.....  (3 hours ago)

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !  (3 hours ago)

തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?  (3 hours ago)

മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു  (3 hours ago)

സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു ....എങ്ങനെ തടയാം ഈ ക്രൂരതകൾ !  (4 hours ago)

Malayali Vartha Recommends