Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ തുടങ്ങിയ ആശുപത്രി കെട്ടിടം പണിത കരാറുകാരന് പണം നല്‍കാത് ട്രസ്റ്റ് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് കെ.പി.സി.സി സമിതി

18 SEPTEMBER 2019 02:45 PM IST
മലയാളി വാര്‍ത്ത

കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ തുടങ്ങിയ ആശുപത്രി കെട്ടിടം പണിത കരാറുകാരന് പണം നല്‍കാത് ട്രസ്റ്റ് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് കെ.പി.സി.സി സമിതി. സമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സിക്ക് ശുപാര്‍ശ നല്‍കുമെന്നും സമിതി അറിയിച്ചു. പ്രശ്‌നം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചത് പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പ് സൃഷ്ടിച്ചെന്നും ഇവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് കൈ.പി.സി.സിക്ക് കൈമാറി.

കണ്ണൂരിലെ ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ കരാറുകാരന്‍ ചെറുപുഴ സ്വദേശി മുതുവാറക്കുന്നേല്‍ ജോസഫിനെയാണ് (55) ആശുപത്രി കെട്ടിടത്തിനു മുകളില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ രണ്ടാഴ്ച മുമ്പ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ കടം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും പേരുകളുണ്ടായിരുന്നു. ആശുപത്രി നിര്‍മാണ ചെലവിലേക്കായി കോണ്‍ഗ്രസ് നേതൃത്വം പൊതു ജനങ്ങളിന്‍ നിന്ന് രണ്ട് കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പ്രദേശ വാസികള്‍ പറയുന്നു. എന്നിട്ടും ജോസഫിന് നല്‍കാനുള്ള ഒരു കോടി 34 ലക്ഷം കൊടുത്തില്ല.

പ്രദേശത്ത് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കെ.പി.സി.സി സമിതിയെ അന്വേഷണത്തിന് നിയമിച്ചത്. ജോസഫ് മരിച്ച ദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷം ജോസഫിനെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടപാട് തീര്‍ക്കുന്നത് സംസാരിക്കാനായി ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ ആശുപത്രിയിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ജോസഫിനെ കാണാതായതോടെ ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. കെ. കരുണാകരന്റെ പേരില്‍ പണിയ ആശുപത്രിയുടെ നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കരാറുകാരനെ നേതാക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയോ, മാനസികമായി പീഡിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കെ. കരുണാകരന്റെ പേരില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാകില്ലെന്നും ഇത്തരം ട്രസ്റ്റുകള്‍ ആരംഭിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ അനുവാദം വാങ്ങണമെന്ന് കെ. മുരളീധരന്‍ എം.പി വ്യക്തമാക്കി. അതിന് പിന്നാലെയാണ് കെ.പി.സി.സി സമിതിയെ നിയമിച്ചത്. ചെറുപുഴ സ്വദേശി ജോയിയെ ഈ മാസമാദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (41 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (46 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends