ലാലിസം അവതരിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍

ലാലിസം പരിപാടി ദേശിയ ഗെയിംസില്‍ അവതരിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഗെയിംസ് സംഘാടകരും തന്നെ സമീപിക്കുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഉദ്ഘാടന ചടങ്ങില്‍ ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിയെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മറ്റാരും പരിപാടി അവതരിപ്പിക്കാന്‍ എത്താത്തതിനാല്‍ തന്നെ നിര്‍ബന്ധിച്ചാണ് ഈ പരിപാടി ചെയ്യിപ്പിച്ചതെന്ന് ലാല്‍ മന്ത്രിക്കയച്ച് ഈ മെയിലില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് സംഗീത വിരുന്നൊരുക്കാന്‍ സര്‍ക്കാര്‍ ആദ്യം സമീപിച്ചത് എ ആര്‍ റഹ്മാനെയായിരുന്നു. എന്നാല്‍ റഹ്മാനുമായി വിലപേശിയ സര്‍ക്കാര്‍ അവസാനം മാനം രക്ഷിക്കാനായി മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരിന്റെ എന്തു പരിപാടിയും സന്തോഷത്തോട് സ്വീകരിക്കുന്ന താന്‍ തന്റെ ബാന്‍ഡ് ഗ്രൂപ്പായ ലാലിസം അവതരിപ്പിക്കാമെന്ന് ഏറ്റത്. മൂന്നാഴ്ച മാത്രമാണ് തങ്ങള്‍ക്ക് ഇതിന് വേണ്ടി കിട്ടിയത്. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിപാടിക്കായി എത്തിക്കുക, അവര്‍ക്കുള്ള താമസം പ്രതിഫലം തുടങ്ങി എല്ലാം എന്റെ ചുമലിലായിരുന്നു. തട്ടിക്കൂട്ടു പരിപാടി അവതരിപ്പിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ തന്നെ കൊണ്ടെത്തിച്ചത്.
ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ രണ്ട് ഇതിഹാസങ്ങളുടെ ഒരുമിച്ച് ചേരലെന്ന് പ്രഖ്യാപിച്ച കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അവസാനം ലാലിനെ തള്ളിപ്പറഞ്ഞു. ലാലിസം പരിപാടി നിലവാരമില്ലാതായതിന്റെ ഉത്തരവാദി താനല്ലെന്ന് പറഞ്ഞാണ് തിരുവഞ്ചൂര്‍ കൈകഴുകിയത്. ലാലിസത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നടന്‍ മോഹന്‍ലാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടി നല്ലതായിരുന്നോ മോശമായിരുന്നോ എന്ന് വിലയിരുത്താനുള്ള വൈദഗ്ദ്ധ്യം തനിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മോഹന്‍ലാല്‍ രതീഷ് വേഗ കൂട്ടുകെട്ടിന്റെ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. രണ്ട് കോടിയോളം രൂപ നല്‍കിയ ലാലിസത്തിന് നിലവാരമില്ലെന്നായിരുന്നു വിമര്‍ശനം. മോഹന്‍ലാലും സംഘവും ലാലിസം വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കേള്‍പ്പിച്ചത് റെക്കോര്‍ഡു ചെയ്ത ഗാനമായിരുന്നു. പാട്ടിനൊപ്പം മോഹന്‍ലാലിന്റെ ചുണ്ടുകള്‍ അനങ്ങാത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ പിഴവുകളിലേക്കുള്ള തെളിവുകള്‍ പുറത്തുവന്നതോടെ ഭരണരംഗത്തുള്ളവര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























