Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

ദേശീയ ഗെയിംസിന് ലഭിച്ച 500 ലാപ്‌ടോപുകള്‍ എവിടെ? മുക്കിയത് സര്‍ക്കാരോ അതോ സംഘാടകരോ ?

03 FEBRUARY 2015 11:13 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴയ്ക്കു പിന്നാലെ സര്‍ക്കാരിന്റെ മറ്റൊരു അഴിമതി കഥ കൂടി പുറത്ത് വന്നിരിക്കുന്നു. എന്ത് നല്ല പ്രവൃത്തി ചെയ്താലും സര്‍ക്കാരിന് അവിടെയുമുണ്ട് അഴിമതി. ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ് ടോപുകള്‍ മുക്കിയതായാണ് പുതിയ അഴിമതി. ആരാണ് ഇതിന് ഉത്തരവാദി? സര്‍ക്കാരോ? സംഘാടകരോ ? ലാപ് ടോപ്പുകള്‍ മുക്കിയതോടെ രണ്ട് കോടിയുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ലാപ്‌ടോപുകളുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വാഹനം ഗെയിംസ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഇപ്പോഴും മൗനമാണ് തുടരുന്നത്.
ലാപ് ടോപുമായി വന്ന വാഹനം അമരവിള ചെക് പോസ്റ്റില്‍ കുടുങ്ങിയെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചത്. അമരവിളയില്‍ നിന്ന് രണ്ട് ദിവസമായിട്ടും ലാപ് ടോപുകള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അമരവിളയില്‍ എത്തിയ വാഹനം ഇതുവരെ തിരുവനന്തപുരത്ത് എത്താത്തതാണ് സംശയം ഉണ്ടാക്കിയത്. വാഹനവിവിധ ജില്ലകളിലെ മീഡിയ സെന്ററുകളില്‍ ഉപയോഗിക്കാനും സംഘാടകര്‍ക്കും ഉപയോഗിക്കാനുമാണ് ഇത്രയും മാത്രം ലാപ് ടോപുകള്‍ക്ക് ഓര്‍ഡര്‍ നല്കിയതെന്നാണ് വാദം. ചൈനീസ് നിര്‍മ്മിത ലാപ്‌ടോപുകള്‍ ഡല്‍ഹിയിലെത്തിയതായി നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു.
സൈനിക വാഹനങ്ങള്‍ക്കുള്ള പരിഗണനയാണ് ദേശീയ ഗെയിംസിനുള്ള സാമഗ്രികളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് നല്കിയത്. ദേശീയ ഗെയിംസ് സാമഗ്രികളുമായി വരുന്ന വാഹനങ്ങളെ ഒരു ചെക്‌പോസ്റ്റിലും തടഞ്ഞിട്ടില്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്. 500 ലാപ് ടോപുകളില്‍ 50 എണ്ണം ഡല്‍ഹിയില്‍ വച്ച് തന്നെ മുക്കിയതായാണ് അറിയുന്നത്. 450 എണ്ണം പുറപ്പെട്ടുവെന്നും പറയുന്നു. 150 എണ്ണം പ്രധാന മീഡിയ സെന്ററിലേക്ക്. ബാക്കി 300 എണ്ണം ഒഫീഷ്യലുകള്‍ക്കും വിവിധ ജില്ലകളിലെ മീഡിയ സെന്ററുകള്‍ക്കും. തിരുവനന്തപുരം മീഡിയ സെന്ററിനുളള ലാപ് ടോപ് നേരത്തെ കൈമാറിയെന്നും ഐസിടി സെല് ചുമതല വഹിക്കുന്ന സുരേഷ് പറയുന്നു.
വാങ്ങിയ ഉപകരണങ്ങള്‍ മുങ്ങിയ ശേഷം മീഡിയ സെന്ററില്‍ വാടക സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നതിന് പിന്നിലും അഴിമതിയുണ്ടെന്നാണ് വ്യക്തമാകുന്നത്. ലാപ് ടോപിന് മാത്രമല്ല മറ്റ് അനാവശ്യ ചിലവുകള്‍ക്കും സര്‍്ക്കാര്‍ പാഴാക്കിയത് വലിയ തുകയാണ്. ഉദ്ഘാടന വേദിയുടെ ലൈറ്റിങ് ഉപകരണങ്ങളുടെ വാടക 2.65 കോടി രൂപയാണ്. അത് കൂടാതെ, എല്ഇഡി ഡിസ്‌പ്ലേയ്ക്ക് വാടക 2.26 കോടിയാണ്. എല്ഇഡികള് 300 രൂപ വാടകയ്ക്ക് ലഭിക്കും. പുതുതായി വാങ്ങുന്നതിന് പോലും ഇത്രയും രൂപ ആകില്ല. ഉദ്ഘാടനത്തിന് കരിമരുന്ന് പ്രയോഗത്തിന് മാത്രം 1.25 കോടി രൂപ ചെലവഴിച്ചു എന്നാണ് വ്യക്തമാകുന്നത്.
ദേശീയ ഗെയിംസ് അഴിമതി കൂടി പുറത്ത് വന്നതോടെ സര്‍ക്കാര്‍ പൂര്‍ണമായും നാണം കെട്ടുവെന്നു വേണം പറയാന്‍. സംഘാടനം പൊളിഞ്ഞതിനു പിന്നാലെ തൊട്ടതിലെല്ലാം കോടികളുടെ അഴിമതി നടത്തിയ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് മാത്രം 20 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ട് കോടി രൂപ കലാപരിപാടികള്‍ക്ക് മാത്രം. കേരളത്താരങ്ങള്ക്ക് പരിശീലനത്തിന് 30 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്തുവെന്നാണ് പറയുന്നത്. അതില് അഞ്ച് കോടി രൂപയുടെ ഉപകരണങ്ങള്‍ പോലും കിട്ടിയിട്ടില്ല. ഉപകരണങ്ങള്‍ വാങ്ങുന്നതിന് വന്‍ കമ്മീഷന്‍ ഇടപാടാണ് നടന്നതെന്നുമാണ് പറയുന്നത്.
ഭക്ഷണക്കരാര്‍ ജമ്മു കശ്മീരിലെ കമ്പനിയ്ക്കു നല്കിയതിന് പിന്നിലും വന്‍ക്രമകേട് തന്നെ നടന്നുവെന്നാണ് സൂചന. ഗെയിംസ് അഴിമതി ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതെല്ലാം കൂടാതെ ഗെയിംസില്‍ പ്രധാന മീഡിയ സെന്റര്‍ തുടങ്ങാന്‍ അനുവദിച്ച രണ്ട് കോടിയും പാഴായി. മോഹന്‍ലാലിന്റെ പേരും കുംഭകോണം നടത്താന്‍ സര്‍ക്കാര്‍ ഉപയോഗിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും ഗെയിംസിന്റെ അഴിമതി കൂടി പുറത്ത് വന്നതോടെ സര്‍ക്കാരിന് മേലുള്ള വിശ്വാസത്തിന് വിള്ളല്‍ വീണിരിക്കുന്നു എന്ന് വേണം പറയാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (14 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (35 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (50 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends