കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം ലഭിക്കുന്നത് ആര്‍ക്കെന്ന് ഇന്നറിയാം... ആ കോടീശ്വരന്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം... ആ ഭാഗ്യവാന്‍ ആര്?

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ലഭിക്കുന്നത് ആര്‍ക്കെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ വേദിയില്‍ മന്ത്രി ജി. സുധാകരന്‍ തിരുവോണം ബമ്പര്‍ 2019 ലെ ഒന്നാം സമ്മാനം നറുക്കെടുക്കും. മൂന്നൂറ് രൂപ വിലയുളള ഓണം ബമ്പര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്‍പ്പന ആരംഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ആളുകള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. ഓരോരുത്തരും ചിന്തിക്കുന്നത് അവരെ ഭാഗ്യം തേടിയെത്തിയാലോയെന്ന്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഏകദേശം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.
12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭ്യമാകുക. ആ കോടീശ്വരന്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. മുഴുവന്‍ സമ്മാനങ്ങളുടെയും നറുക്കെടുപ്പ് ഒരു മണിക്കൂറിനുളളില്‍ പൂര്‍ത്തിയാവും.
https://www.facebook.com/Malayalivartha

























